
തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു. ഇന്ന് പുലർച്ചെ 4.10 ന് ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിലായിരുന്നു അന്ത്യം. കെട്ടുതറയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. 49 വയസുള്ള ഗോപി കണ്ണൻ പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ 9 തവണ വിജയിയായിട്ടുണ്ട്. 2001 സെപ്റ്റംബർ മൂന്നിന് തൃശ്ശൂരിലെ വ്യവസായി ഗോപു നന്തിലത്താണ് ഗോപി കണ്ണനെ നടയിരുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam