
പാലക്കാട്: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. പാലക്കാട് രണ്ട് യുവാക്കളും കണ്ണൂരിൽ ഒരാളും മരിച്ചു. പാലക്കാട് എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ചാണ് സുഹുത്തുക്കളായ യുവാക്കൾ മരിച്ചത്. എടത്തനാട്ടുകര സ്വദേശി ഫഹദ് (20), സുഹൃത്ത് ആഞ്ഞിലങ്ങാടി സ്വദേശി അർഷിൽ (18) എന്നിവരാണ് മരിച്ചത്. കണ്ണൂർ ശ്രീകണ്ഠപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും മരിച്ചു. വളക്കൈ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്. രാത്രി എട്ടരയോടെയായിരുന്നു അപകടമുണ്ടായത്. മൃതേദഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam