
തിരുവനന്തപുരം: കവടിയാറിൽ വാഹനങ്ങളുടെ അമിതവേഗം വീണ്ടും അപകടങ്ങൾക്ക് കാരണമാകുന്നു. ഇന്നലെ രാത്രി ഒരു ബിഎംഡബ്ള്യൂ കാറും ഇന്ന് രാവിലെ സെലോറിയോ കാറും ഒരേ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിന് പിന്നാലെ ബിഎം ഡബ്ള്യു കാറിൻറെ നന്പര്‍ പ്ളേറ്റ് ഉടമ മാറ്റിയത് വിവാദത്തിലായി.
പൊലീസ് ക്യാമറകൾ കണ്ണടച്ചതിനാൽ തന്ത്രപ്രധാനമായ രാജ്ഭവന് മുന്നിൽ എന്തും നടക്കുമെന്നാണ് സ്ഥിതി. 12 മണിക്കൂറിനുള്ളിൽ ചീറിപ്പാഞ്ഞെത്തിയ രണ്ട് കാറുകളാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാത്രി 11 മണിക്കാണ് അതിവേഗത്തിൽ വന്ന ബിഎം ഡബ്ള്യ കാർ ഡിവൈഡറിന് സമീപത്തെ പോസ്റ്റിലിടിച്ചത്. രാവിലെ പത്ത് മണിക്ക് ഇതേ പോസ്റ്റിൽ തന്നെ പാഞ്ഞെത്തിയ സെലോറിയോ കാറും ഇടിച്ചു..രാത്രി നടന്ന അപകടത്തിന് തൊട്ടുപിന്നാലെയാണ് വാഹനമോടിച്ച ബിഎംഡബ്ള്യു കാറുടമ നമ്പർ പ്ള്േറ്റ് മാറ്റി മുങ്ങി.
ഒടുവിൽ പൊലീസുകാരാണ് കാർ മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റിയത്. രാവിലെ വാഹന ഉടമയായ തിരുമല സ്വദേശി സുനിൽകുമാർ സ്റ്റേഷനിലെത്തി. നാണക്കേട് ഒഴിവാക്കാനാണ് നന്പർ പ്ലേറ്റ് മാറ്റിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാൾക്കെതിരെ കേസെടു്തു. പുതുച്ചേരി രജിസ്ട്രേഷനിലുള്ള വാഹനത്തെ കുറിച്ചുള്ള കൂടുതൽ പരിശോധന നടത്താൻ പൊലീസ് മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു.
രാവിലത്തെ അപകടത്തിൽ സെലോറിയ. കാറോടിച്ചയാളുടെ നട്ടെല്ലിന് ഗുരുതരപരിക്കുണ്ട്.മത്സരയോട്ടവും അമിതവേഗവും പിടിക്കാനായി പൊലീസ് ഇവിടെ സ്ഥാപിച്ച ഒറ്റ ക്യാമറ പോലും മാസങ്ങളായി പ്രവർത്തിക്കുന്നില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam