ധനരാജിന്‍റെ വീടാക്രമിച്ച കേസിൽ രണ്ട് പ്രതികളെ വെറുതെ വിട്ടു

Published : Nov 29, 2026, 08:30 AM IST
Dhanaraj

Synopsis

വീട് ആക്രമിച്ച സംഭവത്തിൽ രണ്ടു കേസുകളായാണ് വിചാരണ നടത്തിയത്. ധനരാജ് കൊല്ലപ്പെടുന്നതിന്റെ ഒരു മാസം മുമ്പായിരുന്നു വീടിനു നേരെ ആക്രമണം ഉണ്ടായത്.

കണ്ണൂർ: പയ്യന്നൂരിൽ കൊല്ലപ്പെട്ട സി.വി. ധനരാജിന്റെ വീടാക്രമിച്ച കേസിൽ രണ്ടു പ്രതികളെ വെറുതെ വിട്ടു. ബിജെപി പ്രവർത്തകരായ കെ. മനൂപ്, സി. ഷൈജു എന്നിവരെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതിയായ എം. വൈശാഖിനെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. വീട് ആക്രമിച്ച സംഭവത്തിൽ രണ്ടു കേസുകളായാണ് വിചാരണ നടത്തിയത്. ധനരാജ് കൊല്ലപ്പെടുന്നതിന്റെ ഒരു മാസം മുമ്പായിരുന്നു വീടിനു നേരെ ആക്രമണം ഉണ്ടായത്. ധനരാജ് വധക്കേസിലെ പ്രതികൾ തന്നെയായിരുന്നു ഈ കേസിലും പ്രതികൾ. എം. വൈശാഖ് ധനരാജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. മറ്റു രണ്ടു പേരെയും കോടതി കുറ്റവിമുക്തരാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെമു ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യുവാവിന്റെ നഗ്നതാപ്രദർശനം; ഇടവ സ്റ്റേഷനിൽ വെച്ച് പ്രതി രക്ഷപ്പെട്ടു
പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി