
തിരുവനന്തപുരം: വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ച് കയറി മനേജറെ മർദ്ദിച്ച് പരുക്കേൽപ്പിച്ച പ്രതികൾ പിടിയിൽ.കാരേറ്റ് പ്രവർത്തിക്കുന്ന സ്‌റ്റീൽ ഇൻഡ്യ എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി സാധനങ്ങൾ നശിപ്പിക്കുകയും മാനേജരെ മർദ്ദിക്കുകയും ചെയ്ത പ്രതികളെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടുംപുറം, നെല്ലിടപ്പാറ, ജ്യോതി വിലാസം വീട്ടിൽ ജിജു.ജെ (40), നെല്ലിടപ്പാറ മൈലോട്ടുകോണം ജിജേഷ് ഭവനിൽ ജിജിൻ വി (36) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. ഉടമയോടുള്ള മുൻ വിരോധത്താൽ പ്രതികൾ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി വിൽക്കാൻ വച്ചിരുന്ന സാധനങ്ങളും ഓഫീസിനുള്ളിലെ ഫയലുകളും നശിപ്പിക്കുകയും ഇത് തടയാൻ ശ്രമിച്ച സ്ഥാപനത്തിലെ മാനേജർ വെമ്പായം സ്വദേശി ഡി.ടിന്‍റുവിനെ അസംഭ്യം വിളിക്കുകയുമായിരുന്നു.
തുടര്‍ന്ന് കടയ്ക്ക് പുറത്ത് വിൽക്കാൻ വച്ചിരുന്ന കമ്പി പാര എടുത്ത് കൊണ്ടുവന്ന് ടിന്‍റുവിനെ അടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. അടിയേറ്റ് തറയിൽ വീണ മാനേജരെ ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. മർദ്ദനത്തിൽ നട്ടെല്ലിന് പരുക്കേറ്റ മനേജര്‍ ആശുപ്രതിയിൽ ചികിത്സയിലാണ്. കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഒളിവിലായിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
ഇതിനിടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. സംഭവത്തിന് പിന്നാലെ മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. കൈകളിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പതിനൊന്ന് മണിയോടെ കോടതിക്ക് സമീപമായിരുന്നു ആക്രമണം.
കൂടുതല്‍ വായനയ്ക്ക്: ബാറില്‍ വച്ച് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി; മൂന്ന് പേര്‍ക്ക് കുത്തേറ്റു, രണ്ട് പേരുടെ നിലഗുരുതരം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam