ആറ് ലക്ഷത്തിന് പണയം വച്ച സ്വര്‍ണം രേഖകളില്ലാതെ നല്‍കി; ധനകാര്യ സ്ഥാപനത്തിലെ മാനേജറടക്കം രണ്ട് പേര്‍ അറസ്റ്റിൽ

Published : Mar 08, 2023, 09:46 PM IST
ആറ് ലക്ഷത്തിന് പണയം വച്ച സ്വര്‍ണം രേഖകളില്ലാതെ നല്‍കി;  ധനകാര്യ സ്ഥാപനത്തിലെ മാനേജറടക്കം രണ്ട് പേര്‍ അറസ്റ്റിൽ

Synopsis

ശ്രീരാഗ് മാസങ്ങൾക്കുമുന്നേ അബ്‍ദുള്‍ ജലീലിൽ നിന്നും 120.8 ഗ്രാം സ്വർണം പണയമായി സ്വീകരിക്കുകയും ആറു ലക്ഷം രൂപ നൽകുകയും ചെയ്തു. തുടർന്ന് ബാങ്കിന്‍റെ ലോക്കറിൽ സൂക്ഷിച്ച പണയ സ്വർണം അബ്‍ദുള്‍ ജലീൽ ഒരു കല്യാണ ആവശ്യത്തിനെന്ന് പറഞ്ഞ് തിരികെ ആവശ്യപ്പെട്ടു

മലപ്പുറം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പണയ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. വള്ളുവനാട് ക്യാപിറ്റൽ ലിമിറ്റഡിന്‍റെ വൈലത്തൂർ ശാഖയിലെ ഏരിയ മാനേജർ ആയ പാലക്കൽ കോഡൂർ വലിയാട് പത്തായപ്പുര ശ്രീരാഗ് (26), പൊന്മുണ്ടം പാലപ്പെട്ടി അബ്‍ദുള്‍ ജലീൽ (27) എന്നിവരാണ് പിടിയിലായത്. 

ശ്രീരാഗ് മാസങ്ങൾക്കുമുന്നേ അബ്‍ദുള്‍ ജലീലിൽ നിന്നും 120.8 ഗ്രാം സ്വർണം പണയമായി സ്വീകരിക്കുകയും ആറു ലക്ഷം രൂപ നൽകുകയും ചെയ്തു. തുടർന്ന് ബാങ്കിന്‍റെ ലോക്കറിൽ സൂക്ഷിച്ച പണയ സ്വർണം അബ്‍ദുള്‍ ജലീൽ ഒരു കല്യാണ ആവശ്യത്തിനെന്ന് പറഞ്ഞ് തിരികെ ആവശ്യപ്പെട്ടു. ഏരിയ മാനേജർ ആയ ശ്രീരാഗ് യാതൊരു രേഖയുമില്ലാതെ ലോക്കറിൽ സൂക്ഷിച്ച സ്വർണം തിരികെ നൽകുകയായിരുന്നു. കഴിഞ്ഞയാഴ്ച സ്ഥാപനത്തിൽ നടന്ന ഓഡിറ്റിംഗിലാണ് സ്വർണം നഷ്ടമായ വിവരം മേലാധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്.

കൽപകഞ്ചേരി പൊലീസിൽ പരാതി നൽകുകയും തുടർന്നുള്ള അന്വേഷണത്തിലാണ് ശ്രീരാഗിനെയും ജലീലിനെയും അറസ്റ്റ് ചെയ്തത്. കൽപകഞ്ചേരി സബ് ഇൻസ്‌പെക്ടർ കെ നൗഫൽ, എസ്  സി പി ഒ മധുസൂദനൻ, സി പി ഒ മാരായ വിനീഷ്, മൻസൂർ എന്നിവരും ആന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, തിരുവനന്തപുരം ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തില്‍ നിന്ന് 200 കോടിയുടെ വെട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയെ ക്രൈം ബ്രാഞ്ച് ഇന്ന് പിടികൂടി.

ഒളിവില്‍ കഴിഞ്ഞ സൊസൈറ്റി പ്രസിഡണ്ട് ഗോപിനാഥന്‍ നായരാണ് അറസ്റ്റിലായിട്ടുള്ളത്. തട്ടിപ്പ് പുറത്തുവന്നതോടെ ഒളിവില്‍ പോയ ഗോപിനാഥന്‍ നായരെ കൊട്ടാരക്കരയില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. സംഘം സെക്രട്ടറി പ്രദീപിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഗോപിക്കൊപ്പം ഒളിവില്‍ പോയ മറ്റൊരു പ്രധാന പ്രതിയും സംഘം ജീവനക്കാരനുമായ രാജീവ് ഇപ്പോഴും ഒളിവിലാണ്. തിരുവനന്തപുരം നഗരമധ്യത്തിലെ സഹകരണ സംഘത്തില്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് സ്വയം വിരമിച്ചവരാണ് കൂടുതലും നിക്ഷേപിച്ചത്. രണ്ട് കോടി രൂപവരെ നിക്ഷേപിച്ചവരും ഉണ്ട്. നിക്ഷേപകരുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങളാണ് പ്രതികള്‍ വായ്പ എടുത്തത്. നിക്ഷേപിച്ച തുക രജിസ്റ്ററില്‍ കാണിക്കാതെ തട്ടിയെടുക്കുകയും ചെയ്തു. 

വയോധികനായ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് പണം തട്ടി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

PREV
Read more Articles on
click me!

Recommended Stories

മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്
സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ, തുറന്നിട്ടത് രണ്ട് വീടിന്റെയും മുൻ വാതിലുകൾ; തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം