വയനാട്ടിൽ മാനിറച്ചിയുമായി രണ്ടുപേർ പിടിയിൽ; അറസ്റ്റിലായത് വൈത്തിരിയിലെ ഉഴിച്ചിൽ കേന്ദ്രത്തിലെ ജീവനക്കാർ

By Web TeamFirst Published Jul 17, 2020, 4:58 PM IST
Highlights

വേട്ടയാടിക്കൊന്ന മാനിന്റെ ഇറച്ചി വൈത്തിരി തലക്കൽ ചന്തു സ്മാരക ഉഴിച്ചിൽ കേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്.

വയനാട്: വയനാട്ടിൽ മാനിറച്ചിയുമായി രണ്ടു പേരെ വനംവകുപ്പ് പിടികൂടി. വൈത്തിരിയിലുള്ള ഉഴിച്ചിൽ കേന്ദ്രത്തിലെ ജീവനക്കാരെയാണ് വനം വകുപ്പ് ഫ്ലയിം​ഗ് സ്ക്വാഡ് പിടികൂടി. 

വേട്ടയാടിക്കൊന്ന മാനിന്റെ ഇറച്ചി വൈത്തിരി തലക്കൽ ചന്തു സ്മാരക ഉഴിച്ചിൽ കേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്.  ഇവിടുത്തെ ജീവനക്കാരായ ശിവദാസൻ ,ബാബു എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഉഴിച്ചിൽ കേന്ദ്രം നടത്തിപ്പുകാരായ ബാലകൃഷ്ണൻ, കിഷോർ, മോഹനൻ.കേശവൻ എന്നിവർക്കെതിരെ വനംവകുപ്പ് കേസെടുത്തിട്ടുമുണ്ട്. 
 

Read Also: 'തിരുക്കുറൽ വായിക്കൂ, പ്രചോദനത്തിന്റെ നിധിയാണത്'; യുവാക്കളോട് മോദിയുടെ ട്വീറ്റ്...
 

click me!