വില്പനയ്ക്ക് വേണ്ടി കടത്തികൊണ്ടുവന്ന 2.1 കിലോഗ്രാം കഞ്ചാവ്, 2 പേർ പിടിയിൽ

Published : Sep 30, 2026, 10:06 PM IST
ARREST

Synopsis

കൊല്ലം ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി കൊണ്ടുവന്ന 2.1 കിലോ കഞ്ചാവ് പിടികൂടി.

കൊല്ലം: വില്പനയ്ക്ക് വേണ്ടി കടത്തി കൊണ്ടുവന്ന 2.1 കിലോഗ്രാം കഞ്ചാവുമായി 2 പേർ പിടിയിൽ. വെള്ളിമൺ സ്വദേശി ഫൈസൽ, കൊറ്റങ്കര സ്വദേശി മുഹമ്മദ് കൈസ് എന്നിവരാണ് പിടിയിലായത്. കൊല്ലം റൂറൽ ഡാൻസാഫും ശാസ്താംകോട്ട പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീ അനന്തു കൃഷ്ണൻ, സബ് ഇൻസ്‌പെക്ടർ ശ്രീ രഘു ,സിവിൽ പോലീസ് ഓഫീസർ മാരായ പ്രിൻസ്, കൃഷ്ണലാൽ, സ്വാതി, വിശാൽ എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. ജില്ലയിൽ ലഹരി മാഫിയയ്ക്കെതിരെ കർശന നടപടി തുടരുമെന്നു കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ഷാജി സുഗുണൻ ഐ പി എസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ചെറുമകൾ പിടിയിൽ, കൂട്ടുപ്രതിയായ അമ്മ അശ്വതി അച്ചുവിനായി തെരച്ചിൽ
ടാക്സി ഡ്രൈവറെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ് : പ്രതികൾ 29 വർഷത്തിന് ശേഷം അറസ്റ്റിൽ