സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ചെറുമകൾ പിടിയിൽ, കൂട്ടുപ്രതിയായ അമ്മ അശ്വതി അച്ചുവിനായി തെരച്ചിൽ

Published : Sep 30, 2026, 10:00 PM IST
Granddaughter arrested

Synopsis

കൊല്ലം ആയൂരിൽ സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ചെറുമകൾ അറസ്റ്റിലായി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതും മറ്റ് നിരവധി കേസുകളിൽ പ്രതിയുമായ പെൺകുട്ടിയുടെ അമ്മയ്ക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ ചെറുമകൾ പിടിയിൽ. ആയൂർ സ്വദേശി 18 വയസുളള അമൃത (18) യാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ഒളിവിൽ പോയ അമൃതയുടെ അമ്മ അശ്വതിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അശ്വതിയാണ് വെള്ളം തിളപ്പിച്ചതെന്നും പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടു എന്നുമാണ് അമൃതയുടെ മൊഴി.

ഈ മാസം 26നാണ് ആയൂർ ഇടമുളക്കൽ സ്വദേശിനിയായ 61 കാരി രാധാമണിക്ക് പൊള്ളലേറ്റത്. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്ക് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ രാത്രിയിൽ തന്നെ അശ്വതി മകളെ ഭർത്താവിന്റെ വീട്ടിൽ എത്തിച്ചു.

അവിടെനിന്നാണ് അമൃതയെ പോലീസ് പിടികൂടിയത്. കേസിൽ അമൃതയാണ് ഒന്നാം പ്രതി. ഒളിവിൽ പോയ അശ്വതിയ്ക്കായ് തിരുവനന്തപുരം ഭാഗത്തും മറ്റ് സമീപ ജില്ലകളിലും പൊലീസ് വല വിരിച്ചിട്ടുണ്ട്. പോലീസുദ്യോഗസ്ഥരെയും മുൻ മന്ത്രിയും മുൻ എംഎൽഎയും അടക്കമുള്ള പ്രമുഖ നേതാക്കളെയും ഉൾപ്പെടെ ഹണി ട്രാപ്പിൽ കുടുക്കിയ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി മറ്റ് കേസുകളിലും പ്രതിയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടാക്സി ഡ്രൈവറെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ് : പ്രതികൾ 29 വർഷത്തിന് ശേഷം അറസ്റ്റിൽ
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ തെളിഞ്ഞു, വയോധികയുടെ മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍