സൂക്ഷിച്ചത് കിടപ്പുമുറിയിൽ വസ്ത്രങ്ങൾക്കിടയിൽ; ഞാറയ്ക്കലിൽ 25 ​ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

Published : Sep 16, 2026, 06:22 PM IST
njarakkal mdma case

Synopsis

ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിതിൻ്റ വീട്ടിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും സാലിഹിൻ്റെ വീട്ടിൽ നിന്ന് 10.36 എംഡിഎംഎയും കണ്ടെടുത്തു. മുറിക്കകത്ത് വസ്ത്രങ്ങൾക്കിടയിലും ബർത്തിന് മുകളിലും ആയി സൂക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.

കൊച്ചി: ഞാറയ്ക്കലിൽ 25.36 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. ഞാറയ്ക്കൽ എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടിൽ ജിതിൻ (26) നായരമ്പലം പറുപ്പന വീട്ടിൽ സാലിഹ് ( 32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ഞാറയ്ക്കൽ പൊലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിതിൻ്റ വീട്ടിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും സാലിഹിൻ്റെ വീട്ടിൽ നിന്ന് 10.36 എംഡിഎംഎയും കണ്ടെടുത്തു. മുറിക്കകത്ത് വസ്ത്രങ്ങൾക്കിടയിലും ബർത്തിന് മുകളിലും ആയി സൂക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. വൈപ്പിൻ ചെറായി ഭാഗത്ത് ബീച്ച് മേഖലയിൽ വിൽപ്പനയ്ക്കായി ബെം​ഗളൂരുവിൽനിന്ന് കൊണ്ടുവന്നതാണ് രാസലഹരിയെന്ന് പൊലീസ് പറഞ്ഞു. ഇവർ കുറച്ചു നാളുകളായി നിരീക്ഷണത്തിലായിരുന്നു.

ഡാൻസാഫ് ടീം, റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ബിനുകുമാർ, മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ, എസ്എച്ച്ഒ സിഎസ് നെൽസൻ, എസ്ഐമാരായ സച്ചിൻ എസ് കാർമൽ, അഷ്‌റഫ് ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്റ്റേഷനിലെത്തും മുൻപ് ബാ​ഗുകൾ റെയിൽവേ ട്രാക്കിലേക്കെറിഞ്ഞു; വടകരയിൽ അതിഥി തൊഴിലാളിയിൽനിന്ന് പിടിച്ചത് 110 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ
ബന്ധുവിനും സുഹൃത്തിനുമൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു