കൊല്ലത്ത് കായലിൽ നങ്കൂരമിട്ടിരുന്ന 2 ബോട്ടുകൾക്ക് തീപിടിച്ചു, അണയ്ക്കാൻ ശ്രമം തുടർന്ന് ഫയർഫോഴ്സ്, ​ഗ്യാസിൽ നിന്ന് തീപടർന്നെന്ന് നി​ഗമനം

Published : Nov 21, 2025, 01:57 PM ISTUpdated : Nov 21, 2025, 02:14 PM IST
boat fire

Synopsis

കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ട് കിടന്ന രണ്ട് ബോട്ടുകൾക്കാണ് തീപിടിച്ചത്.

കൊല്ലം: കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ട് കിടന്ന രണ്ട് ബോട്ടുകൾക്കാണ് തീപിടിച്ചത്. പാചക​ ​ഗ്യാസിൽ നിന്ന് തീ പടർന്നതാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. തീയണക്കാൻ ഫയർഫോഴ്സ് ശ്രമം നടത്തുകയാണ്. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ രാജു, അശോക് എന്നിവർക്കാണ് പൊള്ളലേറ്റത്. പാചകത്തിനുള്ള ഗ്യാസ് പടർന്നാണ് അപകടം ഉണ്ടായത്. തീപിടിത്തം ഉണ്ടായ ഉടൻ ബോട്ടുകളുടെ കെട്ടഴിച്ചു വിട്ടു. അതിനാൽ കൂടുതൽ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവായി. കായലിനെ നടുഭാഗം ആയതിനാൽ ഫയർഫോഴ്സ് വാഹനം എത്തിക്കാൻ കഴിഞ്ഞില്ല. പ്രദേശത്തെ ഐസ് പ്ലാന്‍റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തീയണക്കാൻ ശ്രമം തുടരുന്നത്. ബോട്ടുകൾ സെൻ്റ് ജോർജ് തുരുത്തിൽ ചെന്ന് അടിഞ്ഞിരിക്കുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്