രാത്രി ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍

Published : Nov 11, 2023, 02:49 PM IST
രാത്രി ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍

Synopsis

മാടപ്പള്ളി മാനില പള്ളിക്ക് സമീപം വെച്ചാണ് കൊലപാതക ശ്രമം ഉണ്ടായതെന്ന് കേസ് രേഖകള്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് പ്രതികള്‍ അറസ്റ്റിലായത്.

കോട്ടയം: തൃക്കൊടിത്താനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പാലമറ്റം സ്വദേശികളായ ജിതിൻ ഇയാളുടെ സഹോദരൻ ജിഷ്ണു സി.എസ് എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 31ന് ആയിരുന്നു സംഭവം. ജിതിനും ജിഷ്ണുവും രാത്രി മാടപ്പള്ളി മാനില പള്ളിക്ക് സമീപം ബൈക്കില്‍ എത്തുകയും അവിടെ വച്ച് നെടുംകുന്നം സ്വദേശിയായ യുവാവിനെ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്.

Read also: 'സപ്ലൈകോ വില കൂട്ടില്ലെന്നത് 2016 ലെ എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനം, ഇത് 2021 സർക്കാർ'; മന്ത്രിയുടെ ന്യായീകരണം

വീട്ടിൽ യുവതിയും കുട്ടിയും ഒറ്റക്ക്, പട്ടാപ്പകൽ യുവതിയെ കല്ലുകൊണ്ടിടിച്ചു; ഡ്രോണുമായി തിരഞ്ഞിട്ടും കാണാമറയത്ത്
മൂന്നാർ:
 ദേവികുളത്ത് പട്ടാപ്പകല്‍ വീട് കയറി ആക്രമണം. വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ യുവതിയെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു. തലക്ക് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണ ശ്രമമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ദേവികുളം കോടതിയിലെ ജീവനക്കാരനായ റെജിയുടെ വീട്ടിലാണ് പകല്‍ 12.30ഓടെ അക്രമി എത്തിയത്. ഈ സമയം റെജിയുടെ ഭാര്യ ടെസിയും കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ദേവികുളത്ത് നിന്ന് ലാക്കാട് പോകുന്ന വഴിയിൽ ഒറ്റപെട്ട പ്രദേശത്താണ് വീട്.

വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ ടെസിയെ ആക്രമിക്കുകയും കല്ലുകൊണ്ട് തലക്ക് ഇടിക്കുകയും ചെയ്തു. ടെസിയുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമി സമീപത്തെ തേയില തോട്ടത്തിലേക്ക് ഓടി മറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ടെസിയെ ആദ്യം മൂന്നാറിലെ സ്വകാര്യ ആശുപത്രി എത്തിച്ചു. പിന്നീട്‌ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മോഷണ ശ്രമമാകാം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തീ പിടിക്കുന്ന ആവേശം! ആകാശംമുട്ടുന്ന പപ്പാഞ്ഞികൾ റെഡി; പുതുവർഷം ആഘോഷമാക്കാൻ കൊച്ചിയും കോവളവും
ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിൽ സിപിഒ മരിച്ച നിലയിൽ