Asianet News MalayalamAsianet News Malayalam

'സപ്ലൈകോ വില കൂട്ടില്ലെന്നത് 2016 ലെ എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനം, ഇത് 2021 സർക്കാർ'; മന്ത്രിയുടെ ന്യായീകരണം

അരിയും പഞ്ചസാരയും മുളകും ചെറുപയറും അടക്കമുള്ള 13 സാധനങ്ങൾക്ക് ഇതുവരെ 7 വർഷം മുമ്പുള്ള വിലയായിരുന്നു. 

supplyco subsidy items price hike minister gr anil response apn
Author
First Published Nov 10, 2023, 9:20 PM IST

തിരുവനന്തപുരം : ജനങ്ങൾക്ക് ഇരുട്ടടിയേകി സപ്ളൈകോയിലെ 13 ഇനം സബ് സിഡി സാധനങ്ങളുടെ വില കൂട്ടാൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമെടുത്തിരിക്കുകയാണ്. സപ്ളൈകോയിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് 7 വർഷമായി കൂട്ടാത്ത വില കൂട്ടാൻ എൽഡിഎഫ് അനുമതി നൽകിയത്. വില കൂട്ടില്ലെന്ന എൽഡിഎഫ് പ്രകടന പത്രികാ വാഗ്ദാനം 2016 ലേതാണെന്നും ഇത് 2021 ലെ സർക്കാരാണെന്നും  പറഞ്ഞാണ് ഭക്ഷ്യമന്ത്രി അനിലും  കയ്യൊഴിഞ്ഞത്. 

എല്ലാ സാധനങ്ങളുമൊന്നും എല്ലാ സമയത്തും ഉണ്ടായില്ലെങ്കിലും കുറഞ്ഞ വിലക്ക് കുറച്ചെങ്കിലും അവശ്യസാധനങ്ങൾ കിട്ടുന്ന സപ്ളൈകോ ഇതുവരെ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. അതും കൂടി ഇല്ലാതാക്കാനാണ് എൽഡിഎഫ് രാഷ്ട്രീയ തീരുമാനമെടുത്തത്. അരിയും പഞ്ചസാരയും മുളകും ചെറുപയറും അടക്കമുള്ള 13 സാധനങ്ങൾക്ക് ഇതുവരെ 7 വർഷം മുമ്പുള്ള വിലയായിരുന്നു. പൊതുവിപണിയിൽ വില കുതിച്ചുയരുമ്പോഴും സബ് സിഡി സാധനങ്ങൾക്ക് ശരാശരി 55 ശതമാനത്തിലേറെ വിലക്കുറവുണ്ട്. 

കൺട്രോൾ റൂമിലേക്ക് വിളിച്ച് ബോംബ് ഭീഷണി, പാഞ്ഞത്തി ബോംബ് സ്ക്വാഡ്; പൊലീസിനെ വട്ടം കറക്കിയ ആൾ ഒടുവിൽ പിടിയിൽ
 
വിപണയിലിടപ്പെട്ടതിന് സപ്ലൈക്കോയുടെ കുടിശ്ശിക 1525 കോടിയാണ്. ഒന്നുകിൽ 500 കോടിയെങ്കിലും നൽകുക അല്ലെങ്കിൽ വിലകൂട്ടുകയെന്നതായിരുന്നു ഇവർ മുന്നോട്ട് വെച്ച ആവശ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള സർക്കാർ ജനങ്ങളുടെ വയറ്റത്തടിച്ച് വിലകൂട്ടലിന്  അനുമതി നൽകി. സബ്സിഡി സാധനങ്ങളടെ വിലക്കുറവായിരുന്നു ഇതുവരെ മുഖ്യമന്ത്രി എല്ലാകാലത്തും എടുത്തു പറഞ്ഞിരുന്നത്. വില കൂട്ടില്ലെന്ന 2016 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ  എൽഡിഫ് മുക്കി. വില എത്ര കൂട്ടണമെന്ന് തീരുമാനിക്കാനുള്ള ചുമതല ഭക്ഷ്യമന്ത്രിക്കാണ്. കൂട്ടുമ്പോഴും പൊതുവിപണിയെക്കാൾ 25 രൂപയെങ്കിലും കുറച്ചുള്ള പുതിയ വില കൊണ്ടുവരാനാണ് നീക്കം. ഒരുപക്ഷെ അന്തിമ തീരുമാനം നവകേരളസദസിന് ശേഷമായിരിക്കും.

 

Follow Us:
Download App:
  • android
  • ios