വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി

Published : Apr 03, 2026, 10:26 AM ISTUpdated : Apr 03, 2026, 02:05 PM IST
wayanad death

Synopsis

വിനോദയാത്രക്ക് എത്തിയ കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്. മൂന്നു വിദ്യാർഥികൾ പുഴയിൽ ഒഴുക്കിൽപെടുകയായിരുന്നു. രണ്ടുപേർ മരിക്കുകയും ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു

കോഴിക്കോട്: ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. കൊടുവള്ളി ദർസിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. വിനോദയാത്രക്കായി മൈസൂരിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടം. ബാവലി മഖാമിനെ സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഇവരോടൊപ്പം ഉള്ള സഹപാഠി മുങ്ങിപ്പോയിരുന്നു. ഈ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരശുറാം എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെൻ്റിൽ മോഷണം, യുവതിയുടെ മാലയും ഫോണുമായി മോഷ്ടാവ് ട്രെയിനിൽ നിന്ന് ചാടി
13ാം നാൾ ലക്ഷ്യം കണ്ടു, വയനാട്ടിലെ മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു, മുത്തങ്ങയിലേക്ക് കൊണ്ടുപോകാൻ ശ്രമം