
ആലപ്പുഴ: അതികഠിനമായ ചൂടേറ്റ് പക്ഷിമൃഗാദികളും തളര്‍ന്ന് വീഴുന്നു. ഇന്ന് അരൂരിൽ കൊടുംവെയിലേറ്റ് രണ്ട് പശുക്കൾ ചത്തു. പുളിമ്പറമ്പിൽ ബിജുവിന്‍റെ മൂന്ന് മാസം പ്രായമുള്ള പശുകിടാവാണ് അസഹ്യമായ ചൂട് താങ്ങനാവാതെ കുഴുഞ്ഞുവീണ് ചത്തത്. ഇതിന്‍റെ തള്ളപശു കഠിനമായ ചൂടേറ്റ് മരണാസന്ന നിലയിലാണ്.
രണ്ട് വയസ്സുള്ള ഈ പശുവിന് കൈകാലുകൾ തളർന്ന് എഴുന്നേൽക്കാനാവാതെ കിടപ്പിലാണ്. വർധിച്ച ചൂടിനെ പ്രതിരോധിക്കാൻ വെള്ളം പമ്പ് ചെയ്ത് ഇടക്കിടെ തളിച്ചിട്ടും തളർച്ച ഒഴിവാക്കാനാകുന്നില്ലെന്ന് ബിജു പറഞ്ഞു. അരൂരിൽ സരസ്വതി നിവാസിൽ ബിന്ദുവിന്‍റെ മൂന്ന് വയസ്സുള്ള പശുവും ചൂട് സഹിക്കനാകാതെ തളർന്ന് വീണ് ചത്തു.
വേനൽ കടുത്തതോടെ പാലിന്‍റെ അളവിലും വലിയ തോതിൽ കുറവ് വന്നിട്ടുണ്ടെന്ന് അരൂർ സെൻട്രൽ സർവ്വീസ് ക്ഷീരസംഘം കോ-ഓർഡിനേറ്റർ എം പി ബിജു പറഞ്ഞു. പ്രതിദിനം 600 ലിറ്റർ പാല് അളന്നിരുന്ന സംഘത്തിൽ ഇപ്പോൾ 300 ലിറ്റർ താഴെയാണ് പാൽ അളക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam