
മാങ്കുളം: വിനോദസഞ്ചാരികളുടെ ജീവന്‍ കവര്‍ന്ന് ഇടുക്കിയിലെ മാങ്കുളത്തെ പുഴകള്‍. മാങ്കുളം ആനക്കുളം വലിയ പാറക്കുടി പുഴയില്‍ ഒരാഴ്ചയ്ക്കിടെ മരിച്ചത് രണ്ട് വിനോദസഞ്ചാരികളാണ്. എറണാകുളം സ്വദേശിയും പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുമായ അമിത് മാത്യു കയത്തില്‍ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പെരുമ്പന്‍ കുത്ത് ചപ്പാത്തിന് സമീപം കയത്തില്‍ വീണ് സിവില്‍ എഞ്ചിനീയര്‍ ചുണ്ടുകുന്നേല്‍ സത്യനും മരണപ്പെട്ടു.
അമിത് മാത്യു പിതാവിന്റെ കണ്‍മുമ്പിലും സത്യന്‍ മക്കളുടെ കണ്‍മുമ്പിലുമാണ് അപകടത്തില്‍പ്പെട്ടത്. ഫെബ്രുവരി 19ന് ഞായറാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദസഞ്ചാരത്തിന് ആനക്കുളത്ത് എത്തിയതായിരുന്നു അമിത് മാത്യു. വലിയ പാറക്കുടിയില്‍ എത്തി മുട്ടോളം വരുന്ന പരന്നൊഴുകുന്ന വെള്ളത്തില്‍ കുളിക്കുന്നതിനിടെ പിതാവിന്റെ കണ്‍മുമ്പില്‍ കയത്തില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരുടെ നേത്യത്വത്തില്‍ അമിത് മാത്യുവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
വിദ്യാര്‍ത്ഥിയുടെ മരണത്തിന്റെ ഓര്‍മ്മകള്‍ മായും മുമ്പേയാണ് പെരുമ്പന്‍കുത്ത് ചപ്പാത്തിന് സമീപം സത്യന്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. മക്കളായ പ്രജില്‍, പ്രജുല്‍ എന്നിവരുടെ കണ്‍മുമ്പിലാണ് പിതാവ് മുങ്ങിമരിച്ചത്. മാങ്കുളം പുഴയില്‍ ഇത്രയധികം അപകടങ്ങള്‍ നടക്കുമ്പോഴും അധിക്യതരുടെ ഭാഗത്ത് നിന്നും അപകടങ്ങള്‍ തടയുന്നതിന് യാതൊന്നും ചെയ്യുന്നില്ല. വിനോസഞ്ചാരികള്‍ പുഴയിലേക്ക് ഇറങ്ങുന്നതിന് തടസ്സം സ്യഷ്ടിക്കുന്ന രീതിയില്‍ വേലിക്കെട്ടുകള്‍ നിര്‍മ്മിച്ചാല്‍ വരും കാലങ്ങളില്‍ പലരുടെയും ജീവന്‍ സംരക്ഷിക്കാന്‍ കഴിയും.
Read More : സിസോദിയയെ വിടാതെ സിബിഐ, സരിതയ്ക്ക് വിഷം നല്‍കിയോ?, 'അമ്മ'യും ലാലും ഇല്ലാത്ത സിസിഎല്‍, - 10 വാര്‍ത്തകള്‍