
ആലപ്പുഴ: ജില്ലയില്‍ കാപ്പ ചുമത്തി രണ്ടുപേരെ നാടുകടത്തി. പട്ടണക്കാട് പഞ്ചായത്ത് വാർഡ് 13ൽ പടന്നത്തറ വീട്ടിൽ അമ്പിളി എന്ന അനിൽ മോഹൻ (28), പുറക്കാട് പഞ്ചായത്ത് ഒന്നാംവാർഡിൽ കരൂർ മുറിയിൽ നടുവിലെ മഠത്തിൽ പറമ്പിൽ കരാട്ടേ വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു (28) എന്നിവരെയാണ് നാടുകടത്തിയത്. അനിൽ മോഹനെതിരെ ആലപ്പുഴ നോർത്ത് പൊലീസിൽ വധശ്രമത്തിനും പട്ടണക്കാട് പൊലീസിൽ വീട്ടിൽ അതിക്രമിച്ചു കടന്ന് ദേഹോപദ്രവം ഏൽപിച്ചതിനും വാഹനം തീവെച്ചുനശിപ്പിച്ചതിനും കേസുകളുണ്ട്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ 2017 മുതൽ വധശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു.
അതേസമയം, പത്തനംത്തിട്ട ഏനാദിമംഗലത്തെ കൊലപാതകം സംബന്ധിച്ചുള്ള സുപ്രധാന വെളിപ്പെടുത്തല്‍ പുറത്ത് വന്നിരുന്നു. ഇരുപതോളം അംഗങ്ങളുടെ സംഘമാണ് അർധരാത്രിയിൽ ഏനാദിമംഗലത്ത് കൊല്ലപ്പെട്ട സുജാതയുടെ വീട്ടിലേക്കെത്തിയതെന്ന് അയൽവാസി നന്ദിനി പറഞ്ഞു. ഇരുപതോളം ആളുകളുടെ സംഘം അർധ രാത്രിയോടെ വീട്ടിയിലേക്ക് ഇരച്ചെത്തി. ആദ്യം വീടിന് മുന്നിലുണ്ടായിരുന്ന പട്ടിയെ വെട്ടി. അതിന് ശേഷമാണ് വീടിനുള്ളിലേക്ക് കടന്നത്. സുജാതയെ കമ്പി വടി കൊണ്ടാണ് അടിച്ചത്.
കണ്ണിന്റെ ഭാഗത്തും മുഖത്തുമെല്ലാം അടിയേറ്റുവെന്നും അയൽവാസി വിശദീകരിച്ചു. സുജാതയുടെ വീടിനു നേരെ മുമ്പ് പല തവണ ആക്രമണം ഉണ്ടായിട്ടുണ്ട്. സഹോദരങ്ങൾ തമ്മിലും സംഘർഷം പരിവായിരുന്നുവെന്നും അയൽവാസികൾ വിശദീകരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരിച്ച സുജാത. ചാരായം വാറ്റ്, കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകളിൽ പ്രതിയായി ജയിലിൽ കിടന്നിട്ടുണ്ട്. ആറ് മാസം മുൻപും കഞ്ചാവ് വിൽപ്പന കേസിൽ റിമാൻഡിലായിരുന്നുവെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. രണ്ട് മക്കളാണ് സുജാതക്ക്. മൂത്ത മകൻ സൂര്യലാലിനെതിരെ പൊലീസ് കാപ്പ ചുമത്തിയിട്ടുണ്ട്. ഇളയ മകൻ ചന്ദ്രലാൽ പോക്സോ കേസ് പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
'ബിജുവിനുള്ളത് ഒരേക്കർ, 20 വർഷമായി കൃഷിക്കാരൻ'; സംഘത്തിനൊപ്പം ചേര്‍ന്നതിലും കൃത്യമായ പ്ലാനിംഗ്