കാസര്‍കോട് റോഡരികില്‍ രണ്ട് കൈത്തോക്കുകളും തിരകളും; ദുരൂഹത, പൊലീസ് അന്വേഷണം തുടങ്ങി

Published : Mar 07, 2020, 09:30 AM ISTUpdated : Mar 07, 2020, 09:40 AM IST
കാസര്‍കോട് റോഡരികില്‍ രണ്ട് കൈത്തോക്കുകളും തിരകളും; ദുരൂഹത, പൊലീസ് അന്വേഷണം തുടങ്ങി

Synopsis

തോക്കുകൾക്ക് നല്ല പഴക്കം ഉണ്ട്. അടുത്ത കാലത്തതൊന്നും തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. 

കാസര്‍കോട്: കാസര്‍കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും രണ്ട് പഴയ തോക്കുകള്‍ കണ്ടെത്തി. തുരുമ്പെടുത്ത് ദ്രവിച്ച നിലവിലുള്ള രണ്ട് കൈത്തോക്കുകളും ആറ് തിരകളും ആണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് തോക്കുകള്‍ കണ്ടെത്തിയത്. 

റോഡിന്‍റെ അരികില്‍ കേബിളിടുന്നതിനായി കുഴി എടുക്കുന്ന തൊഴിലാളികളാണ് തോക്കുകള്‍ കണ്ടത്. കണ്ടെത്തിയ തോക്കുകൾക്ക് നല്ല പഴക്കമുണ്ട്. അടുത്ത കാലത്തതൊന്നും തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: കൊല്ലത്ത് കണ്ടെത്തിയത് പാക് നിർമിത വെടിയുണ്ടകൾ? അന്വേഷണം തീവ്രവാദ വിരുദ്ധ സേനയ്ക്ക്

 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി