ആര്യനാട് ഓട്ടോ തടഞ്ഞപ്പോൾ അകത്ത് കൊലക്കേസ് പ്രതിയടക്കം 2 പേർ, കവറിൽ ഒളിപ്പിച്ചത് 1.16 കിലോ കഞ്ചാവ്, അറസ്റ്റിൽ

Published : Feb 11, 2025, 03:31 PM IST
ആര്യനാട് ഓട്ടോ തടഞ്ഞപ്പോൾ അകത്ത് കൊലക്കേസ് പ്രതിയടക്കം 2 പേർ, കവറിൽ ഒളിപ്പിച്ചത് 1.16 കിലോ കഞ്ചാവ്, അറസ്റ്റിൽ

Synopsis

വെള്ളനാട്, പുനലാൽ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. 

ആര്യനാട്: തിരുവനന്തപുരം ആര്യനാട്ട് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 1.16 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ കൊണ്ണിയൂർ സ്വദേശി വിലങ്ങൻ ഷറഫ് എന്ന് വിളിക്കുന്ന ഷറഫുദീൻ(56), മുൻ കൊലക്കേസ് പ്രതിയായ പുനലാൽ മാതളംപാറ സ്വദേശി ഉദയലാൽ(53 ) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. വെള്ളനാട്, പുനലാൽ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. 

ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വാഹന പരിശോധനയിൽ സംശയം തോന്നി ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സുരേഷ്.ജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ വിനോദ്. ടി, ശ്രീകാന്ത്. എം.പി, സിവിൽ എക്സൈസ് ഓഫീസർമാരായ കിരൺ.ഒ.എസ്, ജിഷ്ണു.എസ്.പി, ഗോകുൽ ജി.യു, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ.എസ് എന്നിവരും പങ്കെടുത്തു.

Read More : എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; തൊട്ടടുത്ത കടയിലേക്ക് ഓടി കയറിയ യുവതി

PREV
Read more Articles on
click me!

Recommended Stories

പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍