തൊട്ടടുത്ത കടയിൽ ഓടി കയറിയ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്.

കൊച്ചി: എറണാകുളം ആലുവ യു സി കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. തൊട്ടടുത്ത കടയിൽ ഓടി കയറിയ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കുമെന്ന് ആലുവ ഈസ്റ്റ്‌ പൊലീസ് അറിയിച്ചു. മുപ്പത്തടം സ്വദേശി അലിയാണ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആലുവ യുസി കോളേജിന് സമീപമുള്ള സ്നേഹതീരം റോഡിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ മുപ്പതടം സ്വദേശി അലി സ്കൂട്ടറിൽ എത്തിയ ചൂണ്ടി സ്വദേശിയായ 39കാരി ടെസിയെ തടഞ്ഞ് നിർത്തി പ്രതി ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. തീപ്പെട്ടി ഉരച്ച് എറിഞ്ഞെങ്കിലും തീ ആളിക്കത്താത്തതിനാൽ വലിയ അപകടം ഒഴിവായി. യുവതി ഓടി തൊട്ടടുത്ത കടയിൽ കയറി. പിന്നീട് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആദ്യം പൊലീസിൽ പരാതി നൽകാൻ തയ്യാറായില്ലെങ്കിലും പിന്നീട് തന്നെ ആക്രമിച്ചത് അലിയാണെന്ന് ഇവർ സമ്മതിക്കുകയായിരുന്നു. പൊലീസ് അലിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും പിന്നീട് അകന്നതാണ് വൈരാഗ്യത്തിന് കാരണമെന്നും എഫ്ഐആറിൽ പറയുന്നു. 

Also Read: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം