
കൊച്ചി: എറണാകുളം തോപ്പുംപടിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. തോപ്പുംപടിയിലെ ടോപ്പ് ഫോം ഹോട്ടലിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഈ സമയത്ത് അടുക്കളയിലുണ്ടായിരുന്ന അഫ്താബ്, സഖ്‍ലൻ എന്നീ ജീവക്കാർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് അടുക്കളയിൽ പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോരുകയും തൊട്ടടുത്തെ അടുപ്പിൽ നിന്ന് തീപടരുകയുമായിരുന്നു.
പൊള്ളലേറ്റ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.. തീ പടർന്നതോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ പുറത്തേക്ക് ഇറങ്ങി ഓടി. ഉടൻ തന്നെ മറ്റ് ജീവനക്കാർ ഇടപെട്ട് സിലിണ്ടർ പുറത്തേക്ക് മാറ്റി തീ അണച്ച് കൂടുതൽ അപകടം ഒഴിവാക്കി.
Read More : പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതികളോട് ക്ഷമിച്ചെന്ന് പെറ്റ് ഷോപ്പ് ഉടമ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam