ഹരിപ്പാട് ലോറികൾ കൂട്ടിയിടിച്ചു, ഡ്രൈവർ കുടുങ്ങി, ഫയർഫോഴ്സും നാട്ടുകാരും പുറത്തെത്തിച്ചു, രണ്ടുപേർക്ക് പരിക്ക്

Published : Jul 05, 2022, 08:20 PM IST
ഹരിപ്പാട് ലോറികൾ കൂട്ടിയിടിച്ചു, ഡ്രൈവർ കുടുങ്ങി, ഫയർഫോഴ്സും നാട്ടുകാരും പുറത്തെത്തിച്ചു, രണ്ടുപേർക്ക് പരിക്ക്

Synopsis

ദേശീയപാതയിൽ കരുവാറ്റ കടുവൻകുളങ്ങര ജംഗ്ഷനിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ കടുവൻകുളങ്ങര ജംഗ്ഷനിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമത്തിന് ഒടുവിലാണ് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ചത്. ലോറി വെട്ടിപ്പൊളിച്ചായിരുന്നു ഇയാളെ പുറത്തേക്ക് എത്തിച്ചത്.

കാലിന് ഗുരുതരമായി പരുക്കേറ്റ എഴുകോൺ സ്വദേശി പ്രസാദിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. മൈസൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പഞ്ചസാരയുമായിവന്ന ലോറിയും തിരുവനന്തപുരത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഇൻസുലേറ്റഡ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. 

Read moe: പണമടച്ചിട്ട് ഏഴ് മാസം, വൈദ്യുതി പോസ്റ്റും ലൈനുമില്ല, പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള അംഗങ്ങളുടെ കെഎസ്ഇബി ഉപരോധം

പഞ്ചസാരയുമായി വന്ന ലോറിയിലെ സഹായി മൈസൂർ സ്വദേശി ഗജേദ്ര റാവുവിനെയും പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് അംഗങ്ങളും നാട്ടുകാരും ഏറെനേരം പരിശ്രമിച്ചാണ് ഒന്നര മണിക്കൂറിന് ശേഷം ഇൻസുലേറ്റഡ്  ലോറിയിൽ   കുടുങ്ങിയ ഡ്രൈവറെ   പുറത്തെടുത്തത്. 

Read moe: ആരെന്നോ എന്തെന്നോ അറിയാതെ ശാന്തിഭവനിലെത്തി, വീടും കുടുംബവും തിരിച്ചറിഞ്ഞ് തിരികെ...

അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഹരിപ്പാട് ഭാഗത്തുനിന്ന് വന്ന വാഹനങ്ങൾ പല്ലന കുമാരകോടി വഴിയും തോട്ടപ്പള്ളിയിൽ നിന്നും വന്ന വാഹനങ്ങൾ കടുവൻ  കുളങ്ങരയിൽ കിഴക്കോട്ട്  ചെറുതന വഴിയും തിരിച്ചുവിട്ടു.

Read moe: പ്രണയം അവസാനിപ്പിക്കാൻ വിസമ്മതിച്ചു, അധ്യാപികയെ പ്ലസ് ടു വിദ്യാർത്ഥി കൊലപ്പെടുത്തി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ