Asianet News MalayalamAsianet News Malayalam

പണമടച്ചിട്ട് ഏഴ് മാസം, വൈദ്യുതി പോസ്റ്റും ലൈനുമില്ല, പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള അംഗങ്ങളുടെ കെഎസ്ഇബി ഉപരോധം

പഞ്ചായത്ത് പണമടച്ചിട്ടും വാർഡുകളിൽ കെ എസ് ഇ ബി വൈദ്യുതി പോസ്റ്റും ലൈനുമിടാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. 

Seven months after payment no electricity post or line KSEB  blockade by  panchayat members including president
Author
Kerala, First Published Jul 5, 2022, 7:59 PM IST

അമ്പലപ്പുഴ: പഞ്ചായത്ത് പണമടച്ചിട്ടും വാർഡുകളിൽ കെ എസ് ഇ ബി വൈദ്യുതി പോസ്റ്റും ലൈനുമിടാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കവിതയുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചത്. 

18 വാർഡുകളിലായി വഴി വിളക്കുകൾക്കായി വൈദ്യുത പോസ്റ്റും ലൈനും ഇടാനായി കഴിഞ്ഞ വർഷം ഡിസംബർ 30 ന് 8,56,160 രൂപ ഗ്രാമ പഞ്ചായത്ത് കെ എസ് ഇ ബി യിൽ അടച്ചിരുന്നു. എന്നാൽ ഏഴ് മാസം പിന്നിട്ടിട്ടും വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കാനോ ലൈൻ വലിക്കാനോ കെ എസ് ഇ ബി തയ്യാറായില്ല. ഇവ ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പല തവണ കെ എസ് ഇ ബി ക്ക് കത്തു നൽകിയിട്ടും പരിഹാരമായില്ല. 

Read more: സഹപാഠികൾക്ക് സന്ദേശം അയച്ച് എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി

ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അംഗങ്ങൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചത്. പോസ്റ്റ് ലഭ്യമല്ലെന്ന വാദമാണ് കെ എസ് ഇ ബി അധികൃതർ ഉന്നയിച്ചത്. എന്നാൽ മൂന്നു വാർഡുകളിലൊഴികെ മറ്റു വാർഡുകളിൽ വൈദ്യുതപോസ്റ്റിടാതെ തന്നെ ലൈൻ വലിക്കാൻ കഴിയും.

ഇതിനും കെ എസ് ഇ ബി തയ്യാറാകുന്നില്ലെന്നാണ് പഞ്ചായത്തിന്റെ പരാതി. ഇന്ന് രാവിലെ 11ന് ആരംഭിച്ച ഉപരോധം മണിക്കൂറുകൾ നീണ്ടു. ഒടുവിൽ ഈ മാസം 18 ഓടെ ലൈൻ വലിക്കാമെന്നും പിന്നീട് പോസ്റ്റുകൾ ലഭ്യമാകുന്ന മുറക്ക് ഇവ സ്ഥാപിക്കാമെന്ന ഉറപ്പിന്മേലും ഉപരോധം അവസാനിപ്പിച്ചു.

Read more: 

Latest Videos
Follow Us:
Download App:
  • android
  • ios