ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു, ഡിഎൻഎ ഫലം വന്ന ശേഷം ബന്ധുക്കൾക്ക് കൈമാറും

Published : Jun 29, 2025, 01:39 PM IST
hemachandran murder case

Synopsis

കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിൽ ഉണ്ടെന്നാണ് പോലീസിന്റെ അനുമാനം .2024 മാർച്ചിൽ തന്നെയാണ് പ്രതികൾ ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്. 

ചെന്നൈ : തമിഴ്നാട് ചേരംമ്പാടിയിൽ കൊന്ന് കുഴിച്ചിട്ട ഹേമചന്ദ്രൻറെ മൃതദേഹം കോഴിക്കോട് എത്തിച്ചു. ഡിഎൻഎ ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ബത്തേരിയിലെ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടിൽ വച്ചാണ് മുഖ്യപ്രതിയായ നൗഷാദും സംഘവും ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്. വിദേശത്തുള്ള നൗഷാദിനെ പൊലീസ് ഉടൻ നാട്ടിലെത്തിക്കും. 

കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. 2024 മാർച്ചിൽ തന്നെയാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. കോഴിക്കോട് നിന്ന് പെൺ സുഹൃത്തിനെ ഉപയോഗിച്ച് വിളിച്ചിറക്കിയ ഹേമ ചന്ദ്രനെ പ്രതികൾ ബത്തേരിയിൽ എത്തിക്കുകയായിരുന്നു.നൗഷാദിന്റെ അയൽപക്കത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചാണ് ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്. എന്നാൽ സംഭവങ്ങൾ വീട്ടുടമസ്ഥരോ തൊട്ടടുത്തുള്ള വീട്ടുകാരോ അറിഞ്ഞിരുന്നില്ല. വിൽപ്പനയ്ക്കായി തങ്ങൾ നൗഷാദിന് വീട് നൽകിയിരുന്നുവെന്നും ആ കാലത്ത് വീട്ടിൽ ആളുകളെ താമസിപ്പിച്ചിരുന്നുവെന്ന് നൗഷാദ് പറഞ്ഞിട്ടുണ്ടെന്ന് വീട്ടുടമസ്ഥർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്ലപ്പെടുന്നതിന് നാളുകൾക്ക് മുൻപും ഹേമ ചന്ദ്രനെ നൗഷാദിന്റെ വീടിന് സമീപം നാട്ടുകാർ കണ്ടിട്ടുണ്ട്. 

അതേസമയം ഹേമചന്ദ്രന്റെ മൃതദേഹം രാവിലെ യോടെ കോഴിക്കോട് എത്തിച്ചു. ഊട്ടി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌ മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു വന്നത്. ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡി എൻ എ സാമ്പിൾ പരിശോധന ഫലം കിട്ടുന്നത് വരെ കോഴി ക്കോട് മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കും. ശരീരത്തിൽ ഏറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യ പ്രതി നൗഷാദിനെ വിദേശത്തു നിന്നും നാട്ടിൽ എത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങി യിട്ടുണ്ട്. ജൂലൈ ആദ്യ ആഴ്ചയോടെ നൗഷാദ് നാട്ടിലെത്താനാണ് സാധ്യത.സംഭവത്തിൽ കൂടുതൽ പേർക്കും പങ്കുണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.  

 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു