കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ചേർത്തലയിൽ ഹോട്ടൽ ആക്രമിച്ച യുവാക്കൾ പിടിയിൽ

Published : Oct 31, 2025, 10:26 PM IST
Kappa case accuse

Synopsis

ആലപ്പുഴ ജില്ലയില്‍ നിന്ന് കാപ്പാ ഉത്തരവ് പ്രകാരം നാടുകടത്തിയ പ്രതികളാണ്, ഉത്തരവ് കാലയളവിനു ശേഷം തിരികെയെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അക്രമം നടത്തിയത്.

ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തല നഗരമധ്യത്തിലെ ഹോട്ടലില്‍ ആക്രമണം നടത്തിയ പ്രതികളെ ചേര്‍ത്തല പൊലീസ് പിടികൂടി. ചേര്‍ത്തല പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കാപ്പാക്കേസ് പ്രതികളാണ് അറസ്റ്റിലായത്. ചേര്‍ത്തല മുനിസിപ്പാലിറ്റി വാര്‍ഡ് എട്ടിലെ കൂമ്പായില്‍ വീട്ടില്‍ അഭിറാം (30), ചേര്‍ത്തല മുനിസിപ്പാലിറ്റി വാര്‍ഡ് എട്ടിലെ ചിറ്റേഴുത്ത് വീട്ടില്‍ ദീപേഷ് ദീപു (23) എന്നിവരെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ ജില്ലയില്‍ നിന്ന് കാപ്പാ ഉത്തരവ് പ്രകാരം നാടുകടത്തിയ പ്രതികളാണ്, ഉത്തരവ് കാലയളവിനു ശേഷം തിരികെയെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അക്രമ സംഭവങ്ങള്‍ നഗരത്തില്‍ അഴിച്ചുവിട്ടത്. ചേര്‍ത്തല ഇന്‍സ്‌പെക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്