കോഴിക്കോട് കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ കൂടി പിടിയിൽ, കഴിഞ്ഞ 9 മാസത്തിൽ കേരളത്തിലെത്തിയത് 14.43 കോടിയുടെ കഞ്ചാവ്

Published : Sep 26, 2026, 01:53 AM IST
Kozhikode ganja case

Synopsis

ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം കോഴിക്കോട് വിൽപ്പനയ്ക്കെത്തിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയത്. കോഴിക്കോട് ടൌണ്‍ പൊലീസും ഡാൻസാഫും സംയുക്തമായി പ്രതികളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒൻപത് മാസത്തിനിടെ സംസ്ഥാനത്ത് ട്രെയിൻമാർഗം കഞ്ചാവ് എത്തിക്കുന്നത് കൂടിയെന്നാണ് കണക്ക്.

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ കൂടി പിടിയിൽ. ഡാൻസാഫും ടൌണ്‍ പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. ട്രെയിൻ മാർഗം കോഴിക്കോട് വിൽപനയ്ക്കെത്തിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ ഒൻപത് മാസത്തിനിടെ സംസ്ഥാനത്ത് ട്രെയിൻ വഴിയുള്ള കഞ്ചാവ് കടത്ത് കൂടിയെന്നാണ് കണക്കുകൾ. ഒഡീഷ സ്വദേശി അമരേശ്വർ ബഹ്റ, ബംഗാൾ സ്വദേശി സഞ്ജയ് ദാസ് എന്നിവരാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് എട്ട് കിലോ കഞ്ചാവുമായി പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനക്കിടെയാണ് അറസ്റ്റ്.

ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം കോഴിക്കോട് വിൽപ്പനയ്ക്കെത്തിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയത്. കോഴിക്കോട് ടൌണ്‍ പൊലീസും ഡാൻസാഫും സംയുക്തമായി പ്രതികളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒൻപത് മാസത്തിനിടെ സംസ്ഥാനത്ത് ട്രെയിൻമാർഗം കഞ്ചാവ് എത്തിക്കുന്നത് കൂടിയെന്നാണ് കണക്ക്. ഇത്തരത്തിൽ കേരളത്തിൽ എത്തിയ 14.43 കോടിയുടെ കഞ്ചാവാണ് പൊലീസും, ആർപിഎഫും എക്സൈസും പിടികൂടിയത്.

സെപ്തംബർ മാസങ്ങൾ കഞ്ചാവിന്റെ വിളവെടുപ്പ് കാലം കൂടിയതിനാൽ വരും ദിവസങ്ങളിൽ കഞ്ചാവ് കടത്ത് കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധന ശക്തമാക്കാനാണ് തീരുമാനം. കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവരുന്ന് അറസ്റ്റിലായ കൂടുതൽ ആളുകളും ഇതര സംസ്ഥാനക്കാരാണ്. ഇവർ ലഹരി വാഹകരായി മാത്രം പ്രവർത്തിക്കുന്നവെരെന്നാണ് കണ്ടെത്തൽ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബുദ്ധിമാന്ദ്യമുള്ള യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, 20 വർഷം തടവ് ശിക്ഷ, പിന്നാലെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; പ്രതി പിടിയിൽ
ആശുപത്രിയില്‍ നിന്ന് മടങ്ങവേ മുള്ളന്‍പന്നിയുടെ ആക്രമണം, 5 മുള്ളുകള്‍ കാലില്‍ തുളച്ചു കയറി; യുവാവിന് ഗുരുതര പരിക്ക്