ശാസ്തമംഗലത്ത് ആറ് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം; രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ

Published : Mar 27, 2025, 01:15 PM IST
 ശാസ്തമംഗലത്ത് ആറ് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം; രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ

Synopsis

പിടിയിലായ അരുണിനെതിരെ 15 കേസുകളും പാർഥിപനെതിരെ 10 കേസുകളും നിലവിലുണ്ടെന്ന് എക്സൈസ് അറിയിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരത്തും പരിസര പ്രദേശങ്ങിലും കഞ്ചാവും മയക്കുമരുന്നും എത്തിച്ച് വിൽപന നടത്തിയിരുന്ന യുവാക്കൾ അറസ്റ്റിൽ. പൂജപ്പുര സ്വദേശി അരുൺ ബാബു (36), മലയിൻകീഴ് സ്വദേശി പാർഥിപൻ (29) എന്നിവരാണ് പിടിയിലായത്. മ്യൂസിയം പൊലീസാണ് ഇവരെ പിടികൂടിയത്. 

അരുണിനെതിരെ 15 കേസുകളും, പാർഥിപനെതിരെ 10 കേസുകളും നിലവിലുണ്ട്. ശാസ്തമംഗലത്ത് ആറ് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. അന്ന് അറസ്റ്റിലായ പേരൂർക്കട സ്വദേശി അനന്തു (22), വട്ടിയൂർക്കാവ് സ്വദേശി വിനീഷ് (22)  എന്നിവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും സംഘം ചേർന്നുള്ള കടത്താണെന്ന് മനസിലായി. ഇവരുടെ  ഫോൺ, ബാങ്ക് സ്റ്റേറ്റ്മെന്‍റ്  എന്നിവ പരിശോധിച്ചപ്പോൾ കച്ചവടം നടക്കുന്നതിന്‍റെ തെളിവും ലഭിച്ചു. പിന്നാലെയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

കരുനാഗപ്പള്ളി കൊലപാതകം: കൊലയാളി സംഘത്തിൽ നാല് പേർ, കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്ന് എഫ്ഐആർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം