തിരുവനന്തപുരം: പ്രതിദിന കൊവിഡ് കണക്കില്‍ ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയില്‍. തിരുവനന്തപുരം ജില്ലയില്‍ 228 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയാണ് തിരുവനന്തപുരത്തിന് പിന്നില്‍. കോഴിക്കോട് 204 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയില്‍ 159 പേര്‍ക്കും മലപ്പുറത്ത് 146 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 211 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 16 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് രോഗവ്യാപനം രണ്ടായിരത്തില്‍ താഴ്ന്നത് ആശ്വാസമാണ്. അതേസമയം മരണസംഖ്യ വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 300ലേറെ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.