ഇരുമ്പ് വടിയും തടിയും കൊണ്ട് ക്രൂരമര്‍ദ്ദനം; മോഷണം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവച്ച് മര്‍ദിച്ച 2 പേർ പിടിയിൽ

Published : Nov 24, 2025, 07:42 PM ISTUpdated : Nov 24, 2025, 10:21 PM IST
two arrest

Synopsis

കിഴിശ്ശേരി സ്വദേശി മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ്‌ എന്നിവരാണ് പിടിയിലായത്. സ്റ്റേഷനറി കടയിൽ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുട്ടികളെ മണിക്കൂറോളം തടഞ്ഞ് വെച്ച് കടയുടമകളായ ഇവർ ക്രൂരമായി തല്ലി ചതക്കുകയായിരുന്നു.

മലപ്പുറം: മലപ്പുറം കിഴിശേരിയിൽ മോഷണ ശ്രമമാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് ക്രൂര മർദ്ദനം. കേസിൽ കടയുടമകളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ്‌ എന്നിവരാണ് പിടിയിലായത്. സ്റ്റേഷനറി കടയിൽ മോഷണ ശ്രമത്തിന് ശ്രമിച്ചെന്നാരോപിച്ച് കുട്ടികളെ മണിക്കൂറോളം തടഞ്ഞ് വച്ച് കടയുടമകളായ ഇവർ ക്രൂരമായി തല്ലി ചതക്കുകയായിരുന്നു. 

ഇരുമ്പ് വടിയും മരത്തിന്റെ തടികൾ ഉപയോഗിച്ചും കുട്ടികളെ മർദിച്ചു അവശരായ കുട്ടികളെ പിന്നീട് മോഷണ കുറ്റമാരോപിച്ച് പൊലീസിനെ ഏൽപ്പിച്ചു. കുട്ടികൾക്ക് കടുത്ത മർദനം നേരിടേണ്ടി വന്നുവെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ മലപ്പുറം കോടതി 14 ദിവസം റിമാൻഡ് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം