ലക്ഷദ്വീപിലെ പൊലീസുകാര്‍ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ; വനം വകുപ്പുകാരെത്തി പരിശോധിച്ചു, തിമിംഗല ഛര്‍ദ്ദി പിടിച്ചു

Published : Jul 12, 2024, 10:23 PM IST
ലക്ഷദ്വീപിലെ പൊലീസുകാര്‍ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ; വനം വകുപ്പുകാരെത്തി പരിശോധിച്ചു, തിമിംഗല ഛര്‍ദ്ദി പിടിച്ചു

Synopsis

എന്നാൽ തങ്ങളെ കുടുക്കിയതാണെന്ന നിലയിലാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നൽകിയതെന്നാണ് വിവരം. മറ്റൊരാളെ ഏൽപ്പിക്കാനെന്ന് പറഞ്ഞ് മറ്റൊരാളാണ് ഇവര്‍ക്ക് തിമിംഗല ഛര്‍ദ്ദി നൽകിയത്

കൊച്ചി: ലക്ഷദ്വീപിലെ 2 പൊലീസുകാരെ തിമിംഗല ഛര്‍ദ്ദിയുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. എറണാകുളം  ഗാന്ധിനഗറിലുള്ള ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ എറണാകുളം റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ലക്ഷദ്വീപ് ചെതലാത്തുദ്ദീപ് സ്വദേശി മുഹമ്മദ് നൗഷാദ് ഖാൻ, അഗത്തി ദ്വീപ് സ്വദേശി  ബി എം ജാഫർ എന്നിവരാണ് പിടിയിലായത്. ഇരുവരെയും പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. എന്നാൽ തങ്ങളെ കുടുക്കിയതാണെന്ന നിലയിലാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നൽകിയതെന്നാണ് വിവരം. മറ്റൊരാളെ ഏൽപ്പിക്കാനെന്ന് പറഞ്ഞ് മറ്റൊരാളാണ് ഇവര്‍ക്ക് തിമിംഗല ഛര്‍ദ്ദി നൽകിയത്. ലക്ഷദ്വീപ് സ്വദേശിയായ ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ