തിങ്കളാഴ്ച സ്കൂളിലേക്ക് പോയ അർച്ചനയെയും അഹല്യയെയും കാണാനില്ല; രണ്ട് ദിവസമായിട്ടും തുമ്പില്ലാതെ പൊലീസ്

Published : Nov 08, 2022, 06:28 PM ISTUpdated : Nov 17, 2022, 09:16 PM IST
തിങ്കളാഴ്ച സ്കൂളിലേക്ക് പോയ അർച്ചനയെയും അഹല്യയെയും കാണാനില്ല; രണ്ട് ദിവസമായിട്ടും തുമ്പില്ലാതെ പൊലീസ്

Synopsis

കാണാതായ കുട്ടികൾ രാവിലെ എട്ടരയോടെ ഏലപ്പാറയിലെത്തിയത് കണ്ടതായി സഹപാഠികൾ സ്കൂളധികൃതരോട് അറിയിച്ചു. ഒരാൾ യൂണിഫോമും മറ്റെയാൾ സാധാരണ വസ്ത്രവുമാണ് അണിഞ്ഞിരുന്നതെന്നും കുട്ടികൾ പറഞ്ഞു

ഇടുക്കി: ഇടുക്കിയിലെ ഏലപ്പാറ പഞ്ചായത്ത് ഹൈസ്കുളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെ തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് പരാതി. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പത്തിലും ഒൻപതിലും പഠിക്കുന്ന പെൺകുട്ടികളെയാണ് കാണാതായത്. ഇടുക്കി ചപ്പാത്ത് ആറാം മൈൽ സ്വദേശി ജെയിംസിന്‍റെ മകൾ അർച്ചന, ചീന്തലാർ സ്വദേശി രാമചന്ദ്രന്‍റെ മകൾ അഹല്യ എന്നിവരെയാണ് രണ്ട് നാളായി കാണിനില്ലാത്തത്. തിങ്കളാഴ്ച രാവിലെ പതിവ് പോലെ ഇരുവരും സ്കൂളിലേക്ക് പോയതാണ്. സ്കൂളിൽ രാവിലെ ഹാജരെടുത്ത ശേഷം വരാത്ത കുട്ടികളുടെ വിവരം രക്ഷിതാക്കളെ അറിയിക്കും. തിങ്കളാഴ്ച ക്ലാസ് ടീച്ചർ ഹാജർ എടുത്ത ശേഷം രക്ഷിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടു. കുട്ടികൾ പതിവ് പോലെ സ്കൂളി ലേക്ക്  പോയിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്.

ഉടൻ തന്നെ സ്കൂൾ അധികൃതർ അന്വേഷണം ആരംഭിച്ചു. പീരുമേട് പൊലീസിലും വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്കൂളിലെത്തി വിവരങ്ങൾ തിരക്കി. കാണാതായ കുട്ടികൾ രാവിലെ എട്ടരയോടെ ഏലപ്പാറയിലെത്തിയത് കണ്ടതായി സഹപാഠികൾ സ്കൂളധികൃതരോട് അറിയിച്ചു. ഒരാൾ യൂണിഫോമും മറ്റെയാൾ സാധാരണ വസ്ത്രവുമാണ് അണിഞ്ഞിരുന്നതെന്നും കുട്ടികൾ പറഞ്ഞു. രണ്ടുപേരും താമസിക്കുന്നത് ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഉപ്പുതറ പൊലീസ് ഏറ്റെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും പരിചയക്കാരുടെ വീടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

അമ്മ മനസിന് ആദരം; കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ആദരം

അതേസമയം ഇടുക്കിയിൽ നിന്നുള്ള മറ്റൊരു വാർത്ത പാറത്തോട് ഇരുമലകപ്പിൽ നിന്നും മറ്റൊരു വിദ്യാർത്ഥിയെ കൂടി കാണാതായെന്നാണ്. പാറത്തോട് സെൻറ് ജോർജ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആൽബർട്ട് ബിനോയിയെ ആണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ആൽബർട്ടിനെ കാണാതായത്. കുട്ടിയെ കണ്ടെത്താനായുള്ള അന്വേഷണത്തിലാണ് പൊലീസ്.

PREV
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം