ഇരുനില കെട്ടിടം തകര്‍ന്ന് റോഡിലേക്ക് വീണു

Published : Jul 15, 2022, 12:24 PM IST
ഇരുനില കെട്ടിടം  തകര്‍ന്ന് റോഡിലേക്ക് വീണു

Synopsis

 ഈ കെട്ടിടത്തിന് സമീപമുള്ള സ്റ്റാന്‍ഡില്‍ ഈ സമയം ഓട്ടോകളില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

മലപ്പുറം: പുളിക്കല്‍ അരൂര്‍ റോഡില്‍ സിറ്റി ആശുപത്രിക്ക് സമീപം കാലപ്പഴക്കമുള്ള ഇരുനില കെട്ടിടം തകര്‍ന്ന് റോഡിലേക്ക് വീണു. ഇന്നലെ രാവിലെ ഏഴരക്കും ഒമ്പത് മണിക്കും രണ്ട് ഘട്ടങ്ങളിലായാണ് തകര്‍ന്നുവീണത്. ഈ കെട്ടിടത്തിന് സമീപമുള്ള സ്റ്റാന്‍ഡില്‍ ഈ സമയം ഓട്ടോകളില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഉടമസ്ഥതര്‍ക്കത്തെ തുടര്‍ന്ന് ഈ കടകളില്‍ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല.

കാലപ്പഴക്കമുള്ള ഇരുനില കെട്ടിടം പൊളിച്ചുമാറ്റാത്തത് വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. കെട്ടിടത്തിന്റെ ബാക്കിഭാഗം ഏതുനിമിഷവും തകര്‍ന്നുവീഴുമെന്ന സ്ഥിതിയിലാണ്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

കക്കയം ഡാമിന്‍റെ ഒരു ഷട്ടർ 45 സെൻറീമീറ്റർ ഉയര്‍ത്തും

അറബിക്കടലിൽ ന്യുന മർദ്ദം ,മൺസൂൺ പാത്തിയും സജീവം, കേരളത്തില്‍ 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ