കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണം. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ശക്തമായ മഴയാണ് കോഴിക്കോട് ജില്ലയിൽ.
കോഴിക്കോട്: ജലനിരപ്പ് വർദ്ധിച്ചതോടെ കക്കയം ഡാമിലെ ഷട്ടറുകൾ ഉയർത്തും. നിലവിൽ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുന്ന കക്കയം ഡാമിന്റെ ഇരുഷട്ടറുകളിൽ ഒന്ന് 10.30 ഓടുകൂടി 45 സെൻറീമീറ്റർ ആയി ഉയർത്തും. സെക്കൻഡിൽ 65 ക്യൂബിക് മീറ്റർ എന്ന നിലയിൽ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണം. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ശക്തമായ മഴയാണ് കോഴിക്കോട് ജില്ലയിൽ. മഴയിൽ നാശനഷ്ടങ്ങളും ജില്ലയിൽ സംഭവിച്ചിട്ടുണ്ട്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പലയിടങ്ങളിലും മരം വീണും മറ്റും വൈദ്യുതി തടസ്സം നേരിടുകയാണ്.
കോഴിക്കോട് ഒറ്റപ്പെട്ട ശക്തമായ മഴ;മരം വീണു,വീടുകളിൽ വെള്ളം കയറി,തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം
വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു, കാറ്റിലും മഴയിലും വ്യാപക നാശം
