
തൃശൂർ: ശക്തമായ കാറ്റിൽ തെങ്ങൊടിഞ്ഞ് വീണ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തൃശൂർ ചാലക്കുടിയിൽ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ശക്തമായ കാറ്റിൽ തെങ്ങൊടിഞ്ഞ് വീണത്. അന്ന ജോൺസൺ (11) ഐറിൻ ബിജു (16) എന്നിവർക്ക് പരിക്കേറ്റത്. ഇരുവരും അയൽവാസികളാണ്. റോഡിൽ സൈക്കിളിൽ കളിക്കുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. തൊട്ടടുത്ത പറമ്പിലെ തെങ്ങാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോട്ടയം എന്ന് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യൂന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊട് കൂടിയ മഴയ്ക്കാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam