യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരത്ത് നിന്നുള്ള 2 ട്രെയിനുകൾ വൈകിയോടുന്നു

Published : Dec 20, 2022, 03:45 PM IST
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരത്ത് നിന്നുള്ള 2 ട്രെയിനുകൾ വൈകിയോടുന്നു

Synopsis

ഹസ്രത്ത് നിസാമുദ്ദീൻ സ്വർണ്ണ ജയന്തി, കൊച്ചുവേളി മൈസൂരു ട്രെയിൻ എന്നിവയാണ് വൈകിയോടുന്നത്. 

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ,   കൊച്ചുവേളി സ്റ്റേഷനുകളിൽ  നിന്നുള്ള രണ്ട് ട്രെയിനുകൾ വൈകിയോടുന്നു. ഹസ്രത്ത് നിസാമുദ്ദീൻ സ്വർണ്ണ ജയന്തി, കൊച്ചുവേളി മൈസൂരു ട്രെയിൻ എന്നിവയാണ് വൈകിയോടുന്നത്. 

സ്വർണ ജയന്തി ഇന്ന് പുറപ്പെടാൻ വൈകും

ഇന്ന് ഉച്ചക്ക് 2.15 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട ഹസ്രത്ത് നിസാമുദ്ദീൻ സ്വർണ്ണ ജയന്തി സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12643), ഹസ്രത് നിസാമുദ്ദിൻ നിന്നുള്ള പെയറിങ് ട്രെയിൻ വൈകി ഓടുന്നത് കാരണം രാത്രി 09.00ന് മാത്രമേ പുറപ്പെടുകയുള്ളു.

കൊച്ചുവേളി മൈസൂരു ട്രെയിൻ

കൊച്ചുവേളി മൈസൂരു ട്രെയിൻ ഇന്ന് 2 മണിക്കൂർ 55 മിനിറ്റ് വൈകി പുറപ്പെടും. ഇന്ന്(20.12.22) വൈകിട്ട് 04.45ന് കൊച്ചുവേളിയിൽ നിന്ന് (ആലപ്പുഴ വഴി) മൈസുരുവിലേക്ക് സർവീസ് നടത്തേണ്ട പ്രതിദിന എക്സ്പ്രസ്സ് ട്രെയിൻ (ട്രെയിൻ നമ്പർ: 16316) രാത്രി 07.40ന് മാത്രമേ കൊച്ചുവേളിയിൽ പുറപ്പെടുകയുള്ളു. മൈസൂരു-കൊച്ചുവേളി പ്രതിദിന എക്സ്പ്രസ്സ് (പെയറിങ്ങ് ട്രെയിൻ) വൈകിയതിനാലാണ് 16316 ട്രെയിൻ റീഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 

 

PREV
Read more Articles on
click me!

Recommended Stories

പേടിച്ചോടിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു, നിർണായകമായത് സിസിടിവി ദൃശ്യം; കൊല്ലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ
ചുരം കയറുന്നവര്‍ ശ്രദ്ധിക്കുക: ഗതാഗത നിയന്ത്രണം, ബസുകളൊഴികെയുള്ള വാഹനങ്ങൾക്ക് അനുമതിയില്ല, താമരശ്ശേരി ചുരത്തിലെ നിയന്ത്രണങ്ങളറിയാം