കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു

Published : Dec 26, 2022, 04:20 PM IST
കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു

Synopsis

രാവിലെ പത്തോടെ എച്ച്എംടി ജംഗ്ഷൻ  സമീപമാണ്  അപകടമുണ്ടായത്. ഫയർഫോഴ്സ് .എത്തി തീ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ തന്നെ സ്കൂട്ടർ പൂർണമായും കത്തിയമർന്നിരുന്നു.

കളമശ്ശേരി : എറണാകുളം കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു.  കളമശേരി പെരിങ്ങഴ സ്വദേശിനി അനഘയുടെ  സ്കൂട്ടറാണ് കത്തിനശിച്ചത്. സ്കൂട്ടറിൽ തീപ്പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അനഘ വണ്ടി നിർത്തിയതിനാൽ  പരിക്കേൽക്കാതെ  രക്ഷപ്പെട്ടു. രാവിലെ പത്തോടെ കളമശേരി എച്ച്എംടി ജംഗ്ഷൻ  സമീപമാണ്  അപകടമുണ്ടായത്. ഫയർഫോഴ്സ് .എത്തി തീ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ തന്നെ സ്കൂട്ടർ പൂർണമായും കത്തിയമർന്നിരുന്നു.

ഒക്ടോബറില്‍ പാലായില്‍ ഓടിക്കൊണ്ടിരുന്ന മാരുതി കാര്‍ തീപിടിച്ച് പൂര്‍ണമായി കത്തി നശിച്ചിരുന്നു. പാലാ പൊന്‍കുന്നം റോഡില്‍ വാഴേമഠം ഭാഗത്ത് സിവില്‍ സപ്ലൈസ് വെയര്‍ഹൗസിന് സമീപമാണ് കാറിന് തീ പിടിച്ചത്. വലിയകാപ്പില്‍ വി എം തോമസിന്റെ വാഹനമാണ് കത്തിയത്. വീടിന് സമീപത്ത് വച്ച് വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ വിവരം ഫയർ ഫോഴ്സിൽ അറിയിച്ചു. പാലാ ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വാഹനത്തിന്റെ അകംഭാഗം മുഴുവനും കത്തി നശിച്ചിരുന്നു.

നവംബര്‍ രണ്ടാം വാരം ഇടപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തിനശിച്ചിരുന്നു. പുലർച്ചെയായിരുന്നു അപകടം. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ കാറിൽ നിന്ന് ഓടിയിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. കാർ പൂർണമായും കത്തിയമർന്നു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. റോഡിലെ ഡിവൈഡറിൽ ഇടിക്കാതിരിക്കാനായി തിരിച്ചപ്പോൾ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹിന്ദുജ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു