ബസ് യാത്രക്കിടെ ഒന്നര വയസുകാരിയുടെ മാല മോഷ്ടിച്ച യുവതികള്‍ അറസ്റ്റില്‍

Web Desk   | Asianet News
Published : Dec 17, 2019, 09:26 AM ISTUpdated : Dec 17, 2019, 11:11 AM IST
ബസ് യാത്രക്കിടെ ഒന്നര വയസുകാരിയുടെ മാല മോഷ്ടിച്ച യുവതികള്‍ അറസ്റ്റില്‍

Synopsis

താമരശ്ശേരിയില്‍ നിന്നും കൊടുവള്ളിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെയാണ് കിഴക്കോത്ത് പന്നൂര്‍ സ്വദേശിനിയുടെ ഒന്നര വയസ്സുള്ള കുട്ടിയുടെ മുക്കാല്‍ പവന്‍ വരുന്ന മാല ഇവര്‍ കവര്‍ന്നത്. 

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ മാല മോഷ്ടിച്ച രണ്ട് തമിഴ്നാട് സ്വദേശികളായ യുവതികള്‍ അറസ്റ്റില്‍. തമിഴ്‌നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരിയില്‍ നിന്നും കൊടുവള്ളിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെയാണ് മോഷണം.

കിഴക്കോത്ത് പന്നൂര്‍ സ്വദേശിനിയുടെ ഒന്നര വയസ്സുള്ള കുട്ടിയുടെ മുക്കാല്‍ പവന്‍ വരുന്ന മാല യുവതികള്‍ കവര്‍ന്നത്. മാലമോഷണമടക്കം നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.  താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Read More: ആശുപത്രിയില്‍നിന്ന് മോഷണം പോയ കുഞ്ഞിനെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി പൊലീസ്, പക്ഷേ, അവനെ കാത്തിരുന്നത് വന്‍ സസ്പെന്‍സ് 

Read More: മൂന്നാറിൽ ക്ഷേത്രത്തിലും കടകളിലും വൻ കവർച്ച; അന്വേഷണം ഊർജ്ജിതം

Read More: മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ വന്‍ മോഷണം; സംഭവം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത്... 

Read More: സന്നിധാനത്ത് മൊബൈൽ മോഷണം; താൽക്കാലിക ജീവനക്കാരൻ പിടിയിൽ...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്