രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Published : Mar 26, 2025, 11:31 PM IST
രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Synopsis

ബെംഗളൂരില്‍ നിന്നും എംഡിഎംഎ വിൽപ്പനക്കായി കൊണ്ടുവരുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

കായംകുളം: കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊല്ലം കുന്നത്തൂർ സ്വദേശി ആകാശ് (23), കൊല്ലം ഇടയ്ക്കാട് സ്വദേശി റീഗൽ രാജ് (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടികൂടിയത്. 21 ഗ്രാം എംഡിഎംഎയാണ് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നത്.

ബെംഗളൂരില്‍ നിന്നും മയക്കുമരുന്നായ എംഡിഎംഎ വിൽപ്പനക്കായി കൊണ്ടുവരുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കായംകുളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

Read More:ഫോണ്‍ ചെയ്തു, കാണാനെത്തി, എതിർത്തപ്പോള്‍ ഫോട്ടോ പ്രചരിപ്പിച്ചു; യുവതിയെ ശല്യംചെയ്തയാളെ സഹോദരന്‍ കൊലപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു