കേരള ലോട്ടറിക്ക് സമാന്തരമായി 'ഒറ്റയക്ക നമ്പര്‍' ലോട്ടറി; വയനാട്ടിൽ രണ്ട് പേർ പിടിയിൽ

Published : Jun 28, 2024, 12:30 PM IST
കേരള ലോട്ടറിക്ക് സമാന്തരമായി 'ഒറ്റയക്ക നമ്പര്‍' ലോട്ടറി; വയനാട്ടിൽ രണ്ട് പേർ പിടിയിൽ

Synopsis

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പനമരം ടൗണില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കല്‍പ്പറ്റ: വയനാട് പനമരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒറ്റക്കയനമ്പര്‍ ലോട്ടറി വഴി തട്ടിപ്പ് നടത്തിയിരുന്ന രണ്ട് പേരെ പിടികൂടി. കേരള സർക്കാർ പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി നിയമവിരുദ്ധമായി ഒറ്റയക്ക നമ്പര്‍ ലോട്ടറി തട്ടിപ്പ് നടത്തിയ പനമരം കൈതക്കല്‍ തേക്കന്‍ വീട്ടില്‍ ഉക്കാഷത്ത് (41), പനമരം ഓടമ്പത്ത് വീട്ടില്‍ ഒ.ആര്‍. വിനില്‍(40) എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. 

പനമരം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ വി. സിജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പനമരം ടൗണില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഉക്കാഷത്തില്‍ നിന്നും നിന്നും 300 രൂപയും വിനിലില്‍ നിന്ന് 16200 രൂപയും തെളിവുകള്‍ അടങ്ങിയ മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. എ.എസ്.ഐമാരായ സുലോചന, മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോണ്‍സണ്‍,നിഷാദ്, ധനേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Read More : 'തട്ടിയെടുത്ത പണം തിരികെ തരാം', യുവാവിനെ വിളിച്ച് വരുത്തി വെട്ടി; കുപ്രസിദ്ധ കുറ്റവാളിയെ കുടുക്കി പൊലീസ്
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു കോടി നല്‍കി വീട് വാങ്ങി, പക്ഷേ കയറാനായില്ല; രോഗശയ്യയിലായ പ്രവാസിയെ വഞ്ചിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍
കുവൈത്ത് സോഷ്യൽ സെക്യൂരിറ്റി സ്ഥാപനത്തിന്‍റെ പ്രധാന കെട്ടിടം ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണം