കണ്ണൂരിൽ ബെവ്കോ ജീവനക്കാരെ മര്‍ദ്ദിച്ചു; സോഡ കുപ്പി കൊണ്ട് തലക്കടിച്ചു, വനിതാ ജീവനക്കാരിയെ ചവിട്ടി വീഴ്‌ത്തി

Published : Jun 28, 2024, 12:25 PM IST
കണ്ണൂരിൽ ബെവ്കോ ജീവനക്കാരെ മര്‍ദ്ദിച്ചു; സോഡ കുപ്പി കൊണ്ട് തലക്കടിച്ചു, വനിതാ ജീവനക്കാരിയെ ചവിട്ടി വീഴ്‌ത്തി

Synopsis

കടയടച്ച് മടങ്ങാനിരിക്കെയാണ് രണ്ട് പേർ ആക്രമിച്ചത്. അക്രമികൾ 2 പേരെയും കണ്ണൂര്‍ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: ബെവ്റിജസ് കോര്‍പറേഷൻ ജീവനക്കാര്‍ക്ക് നേരെ കണ്ണൂരിൽ ആക്രമണം. കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടി ബെവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരായ സുബീഷ്, വത്സല എന്നിവർക്ക്  നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ബെവ്കോ ജീവനക്കാരൻ്റെ തലയിൽ സോഡ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. വനിതാ ജീവനക്കാരിയെ ചവിട്ടി വീഴ്ത്തിയെന്നും പരാതിയുണ്ട്. മദ്യം വാങ്ങാൻ വരി നിൽക്കാത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. കടയടച്ച് മടങ്ങാനിരിക്കെയാണ് രണ്ട് പേർ ആക്രമിച്ചത്. അക്രമികൾ 2 പേരെയും കണ്ണൂര്‍ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ