മൂന്ന് ലിറ്റര്‍ വാറ്റു ചാരായവുമായി യുവാക്കള്‍ അറസ്റ്റില്‍

Published : Apr 05, 2019, 08:31 PM ISTUpdated : Apr 05, 2019, 08:53 PM IST
മൂന്ന് ലിറ്റര്‍ വാറ്റു ചാരായവുമായി യുവാക്കള്‍ അറസ്റ്റില്‍

Synopsis

ഇരുവരെയും  ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.  

ഹരിപ്പാട്:  മൂന്ന് ലിറ്റര്‍ വാറ്റു ചാരായവുമായി യുവാക്കള്‍ അറസ്റ്റില്‍. കണ്ടല്ലൂര്‍ പുതിയവിള മീത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷ് (31), പള്ളിപ്പാട് അകവൂര്‍ മഠം ലക്ഷം വീട്ടില്‍ രഞ്ജിത്ത് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാരായവുമായി ബൈക്കില്‍ വരവേ പള്ളിപ്പാട് പൊയ്യക്കര ഭാഗത്ത് നിന്നും ഇവരെ പിടി കൂടുകയായിരുന്നു. 

ഹരിപ്പാട് സി ഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ എസ് ഐ  സെപ്‌റ്റോജോണ്‍, എ എസ് ഐ സിയാദ്, സീനിയര്‍ സി പി ഒമാരായ സാഗര്‍, പ്രേംകുമാര്‍, ശ്രീരാജ് ,അക്ഷയ്, ജയകുമാര്‍ എന്നിവരാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും  ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി