മലപ്പുറത്ത് ഒമ്പതര കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Published : Nov 09, 2022, 03:18 PM ISTUpdated : Nov 12, 2022, 03:31 PM IST
 മലപ്പുറത്ത് ഒമ്പതര കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Synopsis

ഇതര സംസ്ഥാനങ്ങളില്‍ നിന്ന്  കഞ്ചാവും സിന്തറ്റിക്  ലഹരിമരുന്നുകളും  കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു.

മലപ്പുറം: വില്‍പ്പനക്കായെത്തിച്ച 9.5 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മലപ്പുറത്ത്  പെരിന്തല്‍മണ്ണയിലാണ് രണ്ട് യുവാക്കളെ  പൊലീസ് അറസ്റ്റ് ചെയ്തത്. അലനല്ലൂര്‍ സ്വദേശികളായ ചെറുക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48)എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. പെരിന്തല്‍മണ്ണ എസ് ഐ. എ എം യാസിറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന്  കഞ്ചാവും സിന്തറ്റിക്  ലഹരിമരുന്നുകളും  കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. മണ്ണാര്‍ക്കാട്, അലനെല്ലൂര്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്ന സംഘത്തെ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത്   ലഹരിമരുന്നുകള്‍ എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ രീതി.

സംഘത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പൊലീസ് പൊക്കിയത്. ചരക്ക് വാഹനത്തില്‍ ഒളിപ്പിച്ച് കടത്തവെയാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

Read More : ബെംഗലുരുവിൽ നാർകോട്കിസ് അധോലോകത്തിലെ 'ഡോൺ'; സുഡാൻ സ്വദേശി തൃശ്ശൂർ പൊലീസിന്റെ പിടിയിൽ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്‌കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ
കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധ; തലയടിച്ച് വീണ് 78കാരിയായ വയോധികയ്ക്ക് പരിക്ക്