
റാന്നി: പത്തനംതിട്ടയിൽ വീട്ടുജോലിയ്ക്ക് എത്തിയ സ്ത്രീയുടെ കൈ കസേര കൊണ്ട് അടിച്ച് പൊട്ടിച്ച സംഭവത്തിന് കേസിലെ പ്രതികളെ പുളീക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. എഴുമറ്റൂർ സ്വദേശിയായ ഏലിക്കുഴ വീട്ടിൽ ആദർശ് (28),ആറൻമുള നാൽക്കാലിയ്ക്കൽ സ്വദേശിയായ ശോഭാ സദനത്തിൽ നവനീത് (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം പതിനൊന്നാം തീയതിയാണ് സംഭവം നടക്കുന്നത്. കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് കഴിയുന്ന പിതാവിന്റെ വാടക വീട്ടിൽ എത്തിയപ്പോഴാണ് വീട്ടിലെ വീട്ടുജോലിക്കാരിയായ പരുമല സ്വദേശി ശ്യാമള(45)യെ പ്രതികൾ ആക്രമിച്ചത്.
ഒന്നാം പ്രതിയായ ആദർശ് സഹോദരിയുടെ സർട്ടിഫിക്കറ്റുകൾ വാങ്ങാനായാണ് തന്‍റെ സുഹൃത്തിനൊപ്പം പിതാവ് താമസിക്കുന്ന വാടക വീട്ടിലെത്തിയത്. ഇവിടെ വെച്ച് വീട്ടുജോലിക്കാരിയുമായി തർക്കമുണ്ടായി. തർക്കത്തിനിടയിൽ ഇരുവരും ചേർന്ന് ശ്യാമളെയ മർദ്ദിക്കുകയും, ഇതിനിടെ ആദർശ് കസേരയെടുത്ത് ഇവരുടെ കൈയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ് കൈയ്ക്ക് പൊട്ടൽ സംഭവിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ പ്രതികൾ ഒളിവിൽ പോയി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർ നൌഫൽ, സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, അരുൺ, സുദീപ്, രഞ്ചു, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam