ഈഞ്ചക്കലിൽ സ്കൂട്ടറിൽ രണ്ട് യുവാക്കൾ, പരിശോധന ഉണ്ടെന്നറിയാതെ എത്തിയതും കുടുങ്ങി; 103.3 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിൽ

Published : Sep 29, 2026, 02:33 PM IST
excise seized methamphetamine

Synopsis

വാഹന പരിശോധനയിൽ സംശയം തോന്നി തടഞ്ഞപ്പോഴാണ് ഇരുവരും 103.3 ഗ്രാം മെത്താംഫിറ്റമിനുമായി കുടുങ്ങിയത്. തലസ്ഥാനത്ത് വിവിധയിടങ്ങളിൽ വിൽപ്പനക്കെത്തിച്ചതാണ് ലഹരിയെന്ന് എക്സൈസ് ടീം പറഞ്ഞു

തിരുവനന്തപുരം: തലസ്ഥാനത്ത് എക്സൈസിന്‍റെ ലഹരിവേട്ട. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായിട്ടുള്ള പരിശോധനയിൽ തിരുവനന്തപുരം ഈഞ്ചക്കലിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 103.3 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. പനവൂർ സ്വദേശി അരവിന്ദ്.എസ്(29 ), മണമ്പൂർ സ്വദേശി ആകാശ്(30) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. വാഹന പരിശോധനയിൽ സംശയം തോന്നി തടഞ്ഞപ്പോഴാണ് ഇരുവരും കുടുങ്ങിയത്. തലസ്ഥാനത്ത് വിവിധയിടങ്ങളിൽ വിൽപ്പനക്കെത്തിച്ചതാണ് ലഹരിയെന്ന് എക്സൈസ് ടീം പറഞ്ഞു.

തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഹിരോഷ്.വി.ആർ ന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ നിഷാദ്.എ, പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത്.ആർ.എസ്, അജയൻ.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിശാഖ്.എം, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്.വി.വി, ഷംനാദ്.എസ്, രാജേഷ്, ഗോകുൽ.ജി.യു, ശരൺകുമാർ.വി.എസ്, ആര്യ കൃഷ്ണൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കളിക്കുന്നതിനിടെ വാട്ടർടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
പെൺകുട്ടിയുടെ മുന്നിൽ ന​ഗ്നതാപ്രദർശനം; വയനാട്ടിൽ യുവാവിന് രണ്ടുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ