ടോൾ ഗേറ്റിനടുത്ത് ഓട്ടോ തടഞ്ഞു, വാഹനം പരിശോധിച്ചപ്പോൾ കിട്ടിയത് ഏജന്‍റ് വഴി എത്തിച്ച 3 കിലോ കഞ്ചാവ്! അറസ്റ്റിൽ

Published : Aug 15, 2024, 03:58 PM IST
ടോൾ ഗേറ്റിനടുത്ത് ഓട്ടോ തടഞ്ഞു, വാഹനം പരിശോധിച്ചപ്പോൾ കിട്ടിയത് ഏജന്‍റ് വഴി എത്തിച്ച 3 കിലോ കഞ്ചാവ്! അറസ്റ്റിൽ

Synopsis

ടോൾ ഗേറ്റിൽ വെച്ച് സംശയം തോന്നി ഓട്ടോ പരിശോധിച്ചപ്പോഴാണ് ചാക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ച മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തിയത്.

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിൽ വിൽപ്പന നടത്താനായി കഞ്ചാവ് എത്തിക്കുന്നതിനിടയിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.  നാഗർകോവിൽ അഴകിയ മണ്ഡപം ചെമ്പൻവിള സ്വദേശി ഫ്രാൻസിസ് ഡെൽസൺ (33) അരൾവായ് മൊഴി വടക്കേ തെരുവിലെ ഡെന്നീസ്  (40) എന്നിവരെയാണ് കന്യാകുമാരി എസ്പിയുടെ സ്പെഷ്യൽ ടീം സംഘം  പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ട് 
നാങ്കുനേരി ടോൾ ഗേറ്റിൽ വച്ചാണ് എസ്ഐ മഹേശ്വര രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികളെ പൊക്കിയത്.

ലോഡ് ഓട്ടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു കഞ്ചാവ്. ടോൾ ഗേറ്റിൽ വെച്ച് സംശയം തോന്നി ഓട്ടോ പരിശോധിച്ചപ്പോഴാണ് ചാക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ച മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തിയത്. ഇതോടെ  പ്രതികളെയും ഓട്ടയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായവർ ആന്ധ്രപ്രദേശിൽ നിന്നും ഏജന്‍റ് മുഖേന കഞ്ചാവ് വാങ്ങി കന്യാകുമാരി ജില്ലയിലെ സ്കൂൾ, കോളേജ്, കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സംഘത്തിൽ പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More : ദുരന്തമുഖത്ത് ആദ്യം ഓടിയെത്തി, നിരവധി ജീവൻ കൈപിടിച്ച് കയറ്റി, രാപ്പകലില്ലാതെ വയനാടിന് കാവലായി കേരള പൊലീസ്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ