പുലർച്ചെ മുറ്റത്ത് വൻ ശബ്ദം, വാതിൽ തുറന്ന വീട്ടുകാർ ഞെട്ടി, മുറ്റത്ത് ബെൻസ്; കാർ പരിശോധിച്ച പൊലീസും ഞെട്ടി !

Published : Sep 09, 2023, 01:22 PM IST
പുലർച്ചെ മുറ്റത്ത് വൻ ശബ്ദം, വാതിൽ തുറന്ന വീട്ടുകാർ ഞെട്ടി, മുറ്റത്ത് ബെൻസ്; കാർ പരിശോധിച്ച പൊലീസും ഞെട്ടി !

Synopsis

ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോൾ കണ്ടത് വീട്ടുമുറ്റത് ഒരു ആഡംബര കാറാണ്. രണ്ടു പേർ അബോധാവസ്ഥയിൽ കാറിലിരിക്കുന്നത് കണ്ട് ഓടിയെത്തിയെങ്കിലും ഡോർ തുറന്നില്ല.

കൊടുവള്ളി: കോഴിക്കോട് മയക്കുമരുന്ന് വില്‍പ്പ  സംഘം സഞ്ചരിച്ച ആഡംബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംശയം തോന്നി നാട്ടുകാർ കാറിലുണ്ടാ യിരുന്നവരെ പൊക്കി, പൊലീസെത്തി പരിശോധിച്ചപ്പോള്‍ വാഹനത്തിൽ മയക്കുമരുന്ന്. ആവിലോറ പാറക്കണ്ടി മുക്കില്‍ ഇന്ന് പുലര്‍ച്ചെയാണ് മയക്കുമരുന്നുമായി ബെൻസ് കാറിലെത്തിയ സംഘം അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ അനുവിന്ദ്,  കത്തറമ്മൽ പുത്തൻപീടികയിൽ ഹബീബ് റഹ്മാൻ എന്നിവരാണ് പൊലീസ് പിടിയിലായത്.  ഹബീബ് റഹ്മാൻ പൊലീസ് വാഹനം പരിശോധിക്കുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.  കെ.എല്‍. 57 എന്‍ 6067 എന്ന നമ്പര്‍ ബെന്‍സ് കാറാണ് ഇന്ന് പുലർച്ചെ റോഡിൽ നിന്നും നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോൾ കണ്ടത് വീട്ടുമുറ്റത് ഒരു ആഡംബര കാറാണ്. രണ്ടു പേർ അബോധാവസ്ഥയിൽ കാറിലിരിക്കുന്നത് കണ്ട് ഓടിയെത്തിയെങ്കിലും ഡോർ തുറന്നില്ല.

പിന്നീട് ഇവര്‍ ഉണര്‍ന്ന് കാറിൽ പരിശോധിക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നോക്കിയപ്പോഴാണ് മയക്കുമരുന്ന്, ഇലക്ട്രിക് തുലാസ് എന്നിവ കാറിനുള്ളിൽ കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ കാറിലുണ്ടായിരുന്ന യുവാക്കളെ പിടികൂടി കൊടുവള്ളി പൊലീസിന് കൈമാറുകയായിരുന്നു.ഇതിനിടെ കാറില്‍ നിന്ന് ഒരു പൊതി ഇവര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. കൊടുവള്ളി എസ്.ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വാഹനം പരിശോധിച്ചപ്പോള്‍ കൂടുതൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. കാറിന് പുറത്തും കാറിലും നടത്തിയ പരിശോധനയില്‍ കവറിലാക്കി പഴ്‌സില്‍ ഒളിപ്പിച്ചതുമായ 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Read More : റോഡിൽ എടിഎം കാർഡുകൾ, 3 കൂട്ടുകാർക്കും ഒരേ മനസ്; പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് മാതൃകയായി വിദ്യാർത്ഥികൾ

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്