കുട്ടികൾ കാണിച്ച മാതൃകാപരമായ ഈ പ്രവർത്തി അഭിനന്ദാർഹമാണന്നും, എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് പറഞ്ഞു.
കോഴിക്കോട്: കളഞ്ഞു കിട്ടിയ എടിഎം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ കുട്ടികള്‍ക്കാണ് സ്കൂൾ വിട്ട് വൈകിട്ട് വീട്ടിലേക്ക് നടന്നുപോകെ റോഡിൽ കിടന്ന് എടിഎം കാർഡുകൾ കിട്ടിയത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് യാസീൻ, ആറാം ക്ലാസിൽ പഠിക്കുന്ന എഡ്വിൻ,ആറാം ക്ലാസിൽ പഠിക്കുന്ന ഷാമിൽ ഷാൻ എന്നിവർക്കാണ് എടിഎം കാർഡുകൾ ലഭിച്ചത്.
ആദ്യം ഒന്ന് അമ്പരന്നെങ്കിലും മൂന്ന് പേർക്കും മറിച്ചൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല, എടിഎം കാർഡുകളുമായി നേരെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് കയറി ചെന്നു. പഞ്ചായത്തിലെ ജീവനക്കാരോട് കാര്യം പറഞ്ഞു. തുടർന്ന് എടിഎം കാർഡുകള്‍ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫിന് കൈമാറി മടങ്ങി.
കുട്ടികൾ കാണിച്ച മാതൃകാപരമായ ഈ പ്രവർത്തി അഭിനന്ദാർഹമാണന്നും, എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് പറഞ്ഞു. എടിഎം കാർഡ് കളഞ്ഞ് കിട്ടിയ വിവരം പഞ്ചായത്ത് അധികൃതർ പോസ്റ്ററാക്കി റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. അടയാള സഹിതം അന്വേഷിച്ചെത്തുന്ന ഉദ്യോഗസ്ഥന് കാർഡ് കൈമാറുമെന്നും ബാങ്കിൽ വിവരമറിയിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Read More : കണ്ണോത്തുമല ജീപ്പ് ദുരന്തം മറന്ന് സർക്കാർ; മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം ഇനിയും പ്രഖ്യാപിച്ചില്ല
