തമിഴ്‌നാട്ടിൽ ടിപ്പറുമായി കൂട്ടിയിടിച്ച് ബൈക്ക് അപകടം; മൂന്നാര്‍ സ്വദേശിയടക്കം രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

Published : Jan 03, 2023, 03:08 PM IST
തമിഴ്‌നാട്ടിൽ ടിപ്പറുമായി കൂട്ടിയിടിച്ച് ബൈക്ക് അപകടം; മൂന്നാര്‍ സ്വദേശിയടക്കം രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

Synopsis

പുതുവര്‍ഷദിനം പുലര്‍ച്ചെ 2 ന് കൊയമ്പത്തൂര്‍ അവിനാശി റോഡില്‍ വെച്ച് എതിരെ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

മൂന്നാര്‍: മൂന്നാറിലെ തോട്ടംതൊഴിലാളിയുടെ മകന്‍ തമിഴ്‌നാട് കൊയമ്പത്തൂരിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചു. മൂന്നാര്‍ ഗ്രാമസലാന്റ് റോഡില്‍ ശാന്തിവനത്തിന് സമീപം താമസിക്കുന്ന ശക്തിവേലിന്റെ മകന്‍ എസ്. സുമന്‍(22)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൂത്തുക്കുടി സ്വദേശി മുത്തുകുമാര്‍ (24) മരിച്ചു. പുതുവര്‍ഷദിനം പുലര്‍ച്ചെ 2 ന് കൊയമ്പത്തൂര്‍ അവിനാശി റോഡിലെ ടെക്സ്റ്റ് ടൂകവലയില്‍ എതിരെ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

ബൈക്ക് ഓടിച്ചിരുന്ന മുത്തു കുമാര്‍ സംഭവസ്ഥലത്തും സുമന്‍ കൊയമ്പത്തൂരിലെ ഗവ. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയുമാണ് മരിച്ചത്. ഇരുവരും കൊയമ്പത്തൂരിലെ ശിവന്‍ വേടപട്ടിയിലെ സ്വകാര്യ കമ്പനി ജീവനക്കാരാണ്. സുമന്റെ മ്യതദേഹം മൂന്നാറിൽ സംസ്‌കരിച്ചു. തമിഴ്‌നാട്ടില്‍ മൂന്നാര്‍ സ്വദേശികളായ യുവാക്കൾ ബൈക്ക് അപകടത്തില്‍ മരണപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നാലോളം പേരാണ് കൊയമ്പത്തൂരില്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത്.

തിരുനെല്ലിയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം, നുല്‍പ്പുഴയില്‍ കടുവ ആക്രമിച്ച പശു ചത്തു

PREV
Read more Articles on
click me!

Recommended Stories

ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം
KL 73 A 8540 അതിർത്തി കടന്നെത്തി, കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളിൽ വരെ ഒളിപ്പിച്ചു വച്ചു; 1 കോടിയിലധികം കുഴൽപ്പണം പിടികൂടി