ഗോവിന്ദാപുരം- കൊല്ലങ്കോട് റോഡിൽ കാർ തടഞ്ഞപ്പോൾ കിട്ടിയത് കഞ്ചാവ്, 8 വർഷത്തിന് ശേഷം പ്രതികൾക്ക് 8 വർഷം തടവ്

Published : Mar 02, 2025, 08:50 AM IST
ഗോവിന്ദാപുരം- കൊല്ലങ്കോട് റോഡിൽ കാർ തടഞ്ഞപ്പോൾ കിട്ടിയത് കഞ്ചാവ്, 8 വർഷത്തിന് ശേഷം പ്രതികൾക്ക് 8 വർഷം തടവ്

Synopsis

ഗോവിന്ദാപുരം- കൊല്ലങ്കോട് റോഡിൽ വച്ചാണ് കാറിൽ കടത്തിക്കൊണ്ട് വന്ന 4.2 കിലോഗ്രാം കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. 

പാലക്കാട്: കൊല്ലങ്കോട്ട് കാറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികൾക്ക് 8 വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശികളായ സെബാസ്റ്റ്യൻ (36 വയസ്), പ്രിജോയ് (39 വയസ്), വിപിൻ (37 വയസ്) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികളിലൊരാളായ സെബാസ്റ്റ്യൻ വിചാരണ വേളയിൽ ഒളിവിൽ പോയിരുന്നു.

2016 ആഗസ്റ്റ് 29 നാണ് സംഭവം. കൊല്ലങ്കോട് എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ എം.ഓമനക്കുട്ടൻ പിള്ളയും പാർട്ടിയും ചേർന്ന് ഗോവിന്ദാപുരം- കൊല്ലങ്കോട് റോഡിൽ വച്ചാണ് കാറിൽ കടത്തിക്കൊണ്ട് വന്ന 4.2 കിലോഗ്രാം കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. തുടർന്ന് കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറായിരുന്ന എം.സജീവ്കുമാർ കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. 

വിചാരണക്കൊടുവിൽപാലക്കാട് സെക്കന്റ് അഡീഷണൽ കോടതി ജഡ്ജ് ഡി.സുധീർ ഡേവിഡ് ആണ് പ്രതികൾക്ക് എട്ട് വർഷത്തിന് ശേഷം ശിക്ഷ വിധിച്ചത്. എൻഡിപിഎസ് സ്പെഷ്യൽ പ്രോസീക്യൂട്ടർ ശ്രീനാഥ് വേണു പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Read More : കാനഡയിൽ ജോലി, പാലക്കാടുകാരി അർച്ചന തങ്കച്ചന്‍റെ വാക്ക് വിശ്വസിച്ചു; ലക്ഷങ്ങള്‍ തട്ടിയ യുവതി ഒടുവിൽ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്