ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവതിയെ കടന്നുപിടിച്ചു, ആക്രമണം; യുവാക്കള്‍ പിടിയില്‍

By Web TeamFirst Published Sep 22, 2022, 4:16 PM IST
Highlights

പ്രതികൾ യുവതിയെയും ബന്ധുക്കളെയും തടഞ്ഞുനിർത്തി ദേഹത്ത് കടന്നു പിടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്നാണ് പരാതി.

തിരുവനന്തപുരം: വർക്കലയിൽ സഹോദരനും കുടുംബത്തോടുമൊപ്പം സഞ്ചരിച്ച യുവതിയെ ഉപദ്രവിച്ച പ്രതികൾ അറസ്റ്റിലായി. വർക്കല നടയറ സ്വദേശികളായ നൗഫൽ(30), ശിഹാബുദ്ദീൻ (47) എന്നിവരെയാണ് വർക്കല പൊലീസ് പിടികൂടിയത്. വർക്കല നടയറയിൽ ഇക്കഴിഞ്ഞ 18-ാം തീയതി രാത്രി 11 മണിക്കാണ് സംഭവം. കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് യുവാക്കള്‍ ആക്രമണം നടത്തിയത്.

യുവതിയെയും ബന്ധുക്കളായ പെൺകുട്ടികളെയും തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിക്കുകയും ചീത്ത വിളിക്കുകയും കടന്നു പിടിക്കുകയും ചെയ്തുവെന്നാണ് ആരോപണം.  ഇരുചക്ര വാഹനത്തിൽ വന്ന നൗഫലിന് സൈഡ് കൊടുത്തില്ല എന്ന തർക്കത്തെ തുടർന്നാണ് പ്രതികൾ യുവതിയെയും ബന്ധുക്കളെയും തടഞ്ഞുനിർത്തി ദേഹത്ത് കടന്നു പിടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം പൊലീസിന് പരാതി നല്‍കിയിരുന്നു. 

 വർക്കല ഡി വൈ എസ് പി പി. നിയാസിന്റെ നിർദ്ദേശാനുസരണം വർക്കല ഇൻസ്പെക്ടർ എസ് സനോജിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രാഹുൽ.പി.ആർ, ശരത്.സി, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോ എസ്സ് സി പി ഒ മാരായ ഷിജു, വിനോദ്, സാംജിത്ത് സി പി ഒ മാരായഷജീർ, സുജിത്ത്,റാം ക്രിസ്റ്റിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്നും വർക്കല പൊലീസ് അറിയിച്ചു.

Read More : മലപ്പുറത്ത് വീണ്ടും ലഹരി വേട്ട; ഒരു കോടിയോളം രൂപയുടെ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

tags
click me!